തൂണേരി ഷിബിൻ വധക്കേസ്: എട്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി വിധി

Anjana

Thuneri Shibin murder case

തൂണേരി ഷിബിൻ വധക്കേസിൽ പ്രതീക്ഷ നൽകുന്ന വിധിയാണ് ഇന്ന് ഹൈക്കോടതി പുറപ്പെടുവിച്ചത്. കേസിലെ 17 പ്രതികളെ വെറുതെവിട്ടുള്ള വിചാരണാ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഉൾപ്പെടെ സമർപ്പിച്ച ഹരജിയിൽ, ഒന്നു മുതൽ ആറു വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഇത് നീതി ഉയർത്തിപ്പിടിക്കുന്ന വിധിയായി കണക്കാക്കപ്പെടുന്നു.

2015 ജനുവരി 22 ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഷിബിനെ ലീഗ് പ്രവർത്തകനായ തെയ്യംപാടി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കോഴിക്കോട് നാദാപുരം തൂണേരിയിൽ ഡി വൈ എഫ് ഐയുടെ സജീവ പ്രവർത്തകനായി നാടിനും നാട്ടുകാർക്കും സേവനം ചെയ്ത് കഴിഞ്ഞയാളെയാണ് മുസ്ലിം ലീഗ് കൊലയാളികൾ ഇല്ലാതാക്കിയത്. ഷിബിന്റെ കൂടെയുണ്ടായിരുന്നവർക്കും വെട്ടേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇസ്മായിലിന്റെ സഹോദരൻ മുനീർ, കയ്യാറംമ്പത്ത് അസ്ലം, സിദ്ധിഖ്, വാണിയന്റവിട മുഹമ്മദ് അനീഷ്, ശുഹൈബ്, നാസർ, മുസ്തഫ, ഫസൽ എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ. ബാക്കിയുള്ളവർ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഏഴു പ്രതികൾ പിടിയിലായിരുന്നു. യു ഡി എഫ് ഭരണകാലത്ത് നടന്ന ക്രൂരകൊലപാതകത്തിൽ എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി 17 പേരെ വെറുതെവിടുകയായിരുന്നു. തുടർന്ന്, ഹൈക്കോടതിയെ സമീപിക്കുകയും സംസ്ഥാന സർക്കാരിന്റെയടക്കമുള്ള അപ്പീലിൽ ഇന്ന് അനുകൂല വിധിയുണ്ടാകുകയും ചെയ്തു.

Story Highlights: High Court finds 8 accused guilty in Thuneri Shibin murder case, overturning lower court’s acquittal

Leave a Comment