യുവേഫ ചാമ്പ്യന്‍സ് ലീഗ്: എമിലിയാനോ മാര്‍ട്ടിനസിന്റെ മികവില്‍ ആസ്റ്റണ്‍ വില്ലയുടെ ചരിത്ര വിജയം

Anjana

Emiliano Martinez Aston Villa Bayern Munich

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആസ്റ്റണ്‍ വില്ല ബയേണ്‍ മ്യൂണിക്കിനെതിരെ നേടിയ ചരിത്ര വിജയത്തിന് പിന്നില്‍ അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ മികച്ച പ്രകടനമാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആസ്റ്റണ്‍ വില്ല വിജയിച്ചത്. 79-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കൊളംബിയന്‍ താരം ജോണ്‍ ഡുറാന്‍ നേടിയ ഗോളോടെയാണ് ബയേണ്‍ തോല്‍വി അറിഞ്ഞത്.

മത്സരത്തില്‍ മേല്‍ക്കൈ ബയേണിനായിരുന്നെങ്കിലും എമിലിയാനോ മാര്‍ട്ടിനസ് കുറഞ്ഞത് ആറ് സുന്ദരമായ സേവുകളെങ്കിലും നടത്തി. ഹാരി കെയിന്റെ ഗോളെന്നുറച്ച ഒരു തുറന്ന അവസരവും മാര്‍ട്ടിനസ് തടഞ്ഞു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ എണ്ണം പറഞ്ഞ രണ്ട് സേവുകള്‍ കൂടി എമിലിയാനോയില്‍ നിന്ന് വന്നു. ബയേണ്‍ കോച്ച് വിന്‍സെന്റ് കൊമ്പനിയെ പോലും നിരാശനാക്കിയ പ്രകടനമായിരുന്നു ഇത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1982-ല്‍ ബയേണിനെ 1-0ന് തോല്‍പ്പിച്ചതിന് ശേഷം 42 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ആസ്റ്റണ്‍ വില്ലയുടെ വിജയമെത്തുന്നത്. ടീമിന്റെ കടുത്ത ആരാധകനായ വെയ്ല്‍സ് രാജകുമാരന്‍ വില്യം ജനിക്കുന്നതും ഇതേ വര്‍ഷം തന്നെയായിരുന്നു. 1983-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനോട് തോറ്റതിന് ശേഷം യൂറോപ്യന്‍ ഫുട്‌ബോള്‍ എലൈറ്റ് മത്സരത്തില്‍ വില്ലയുടെ ആദ്യ ഹോം മാച്ച് കൂടിയായിരുന്നു ഇത്. ഖത്തര്‍ ലോക കപ്പ് നേടിയതിന് ശേഷം എമിലിയാനോ മാര്‍ട്ടിനസ് വിവാദനായകനായിരുന്നു. ഫ്രാന്‍സിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപെയെ പരിഹസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് താരം വിവാദത്തിലായത്.

Story Highlights: Emiliano Martinez’s stellar performance leads Aston Villa to historic victory against Bayern Munich in UEFA Champions League

Leave a Comment