56 വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ സൈനികന്റെ സംസ്കാരം ഇന്ന്

Anjana

Thomas Cherian soldier funeral

ലഡാക്കിലെ ലേയിൽ 56 വർഷങ്ങൾക്ക് മുൻപ് സംഭവിച്ച വിമാനാപകടത്തിൽ മരണപ്പെട്ട സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 10 മണിയോടെ മൃതദേഹം ജന്മനാടായ പത്തനംതിട്ട ഇലന്തൂരിൽ എത്തിക്കും. ആദ്യം ജ്യേഷ്ഠ സഹോദര പുത്രന്റെ വീട്ടിലെത്തിക്കുന്ന മൃതദേഹം രണ്ടു മണിക്കൂറോളം പ്രാർത്ഥനാ ശുശ്രൂഷകൾക്കായി സൂക്ഷിക്കും.

ഉച്ചയ്ക്ക് 12 മണിയോടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെ ഒരു മണിക്കൂർ നേരം നാട്ടുകാർക്കും ബന്ധുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ടാകും. രണ്ടു മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ച് മൂന്നു മണിയോടെ അവസാനിപ്പിക്കാനാണ് തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

56 വർഷങ്ങൾക്ക് മുൻപ് നടന്ന വിമാനാപകടത്തിൽ 97 ജവാന്മാരെ കാണാതായിരുന്നു. തോമസ് ചെറിയാന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് മഞ്ഞുപാളികൾക്കിടയിൽ നിന്നും കണ്ടെടുത്തത്. നിലവിൽ തോമസിന്റെ മൂന്ന് സഹോദരങ്ങളും അവരുടെ മക്കളുമാണ് പത്തനംതിട്ട ഇലന്തൂരിലുള്ളത്.

Story Highlights: Funeral of soldier Thomas Cherian, who died 56 years ago in a plane crash in Ladakh, to be held in Pathanamthitta

Leave a Comment