തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്ന് ഹനുമാൻ കുരങ്ങുകളും തിരികെ എത്തി

നിവ ലേഖകൻ

Thiruvananthapuram Zoo escaped monkeys

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്ന് ഹനുമാൻ കുരങ്ങുകളും തിരികെ എത്തി. കഴിഞ്ഞ ദിവസമാണ് ഈ കുരങ്ങുകൾ മൃഗശാലയിൽ നിന്നും രക്ഷപ്പെട്ടത്. മൃഗശാല പരിസരത്തെ മരത്തിനു മുകളിലാണ് ഇവ കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാസങ്ങൾക്കു മുൻപ് മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻ കുരങ്ങും ഇത്തവണ ചാടിപ്പോയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇന്നലെ രണ്ട് കുരങ്ങുകൾ തിരികെ കൂട്ടിൽ എത്തിയിരുന്നു. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് ഇവയെ കൂട്ടിൽ കയറ്റിയതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.

മൂന്നാമത്തെ കുരങ്ങിനെ നിരീക്ഷിക്കാൻ നാല് ജീവനക്കാരെയും അധികൃതർ നിയോഗിച്ചിരുന്നു. KSEBയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ ഈ കുരങ്ങിനെ പിടികൂടാനായത്. മൃഗശാലയിലെ സന്ദർശക കൂട്ടിലേക്ക് മാറ്റുന്ന ട്രയൽ നടത്തുന്ന സമയത്താണ് നേരത്തെ ഒരു ഹനുമാൻ കുരങ്ങ് ചാടിപ്പോയ സംഭവം ഉണ്ടായത്.

ക്വാറൻ്റീനിൽ പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ കുരങ്ങ് ഞൊടിയിടയിൽ കടന്നുകളയുകയായിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്ന് എത്തിച്ചവയായിരുന്നു ഇത്. ഇപ്പോൾ തിരികെ എത്തിയ കുരങ്ങുകളെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

  രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക

Story Highlights: All three escaped Hanuman monkeys from Thiruvananthapuram Zoo have been recaptured with KSEB assistance

Related Posts
തിരുവനന്തപുരം ജനറൽ ആശുപത്രി: ചികിത്സാ പിഴവിൽ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായി സുമയ്യ
Treatment Error

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ Read more

വിതുരയിൽ ഗ്ലാസ് കട നടത്തുന്നയാളുടെ വീട് ജപ്തി ചെയ്തു; ദുരിതത്തിലായി കുടുംബം
House Confiscation Kerala

തിരുവനന്തപുരം വിതുരയിൽ ഗ്ലാസ് കട നടത്തുന്ന സന്ദീപിന്റെ വീട് ജപ്തി ചെയ്തു. ബിസിനസ് Read more

തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് ‘സമൻ’ എന്ന് പേര് നൽകി
Ammathottil baby arrival

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഒരു ആൺകുഞ്ഞ് കൂടി എത്തി. Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ
ചാക്കയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി
Chacka kidnapping case

തിരുവനന്തപുരം ചാക്കയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് Read more

മൊട്ടമൂട്: പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസ്
anganwadi teacher case

തിരുവനന്തപുരം മൊട്ടമൂട് അങ്കണവാടിയിൽ രണ്ടര വയസ്സുള്ള കുഞ്ഞിനെ മർദ്ദിച്ച ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു. Read more

തിരുവനന്തപുരം അങ്കണവാടിയിൽ കുട്ടിയെ തല്ലിയ സംഭവം; ടീച്ചർക്കെതിരെ സസ്പെൻഷൻ നടപടിയുമായി അധികൃതർ
Anganwadi teacher suspended

തിരുവനന്തപുരം മൊട്ടമൂട് അങ്കണവാടിയിൽ കുട്ടിയെ മുഖത്തടിച്ച സംഭവത്തിൽ ടീച്ചർക്കെതിരെ സസ്പെൻഷൻ. അന്വേഷണത്തിന്റെ ഭാഗമായി Read more

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചറുടെ ക്രൂരത; പിഞ്ചുകുഞ്ഞിന് മർദ്ദനം, കർശന നടപടിയുമായി അധികൃതർ
Anganwadi teacher assault

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച സംഭവം വിവാദമാകുന്നു. കുഞ്ഞിന്റെ മുഖത്ത് മർദ്ദനമേറ്റ Read more

  മൊട്ടമൂട്: പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസ്
രണ്ടര വയസ്സുള്ള കുഞ്ഞിനെ മർദിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസ്
Anganwadi teacher assault

തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ അങ്കണവാടി ടീച്ചർ മർദിച്ച സംഭവം വിവാദമായി. കുഞ്ഞിന്റെ Read more

അനിൽകുമാറിൻ്റെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ
Thirumala Anil suicide case

തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാറിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് Read more

പിണറായി ഭരണം അയ്യപ്പൻ നൽകുന്ന ശിക്ഷ, ബിജെപി പണം കൊണ്ട് താമര വിരിയിച്ചു; കെ.മുരളീധരൻ
k muraleedharan speech

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. ബിജെപി കൗൺസിലറുടെ Read more

Leave a Comment