എഡിജിപി എം ആർ അജിത്കുമാറിനെതിരെ നടപടി: ഡിജിപി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Anjana

Kerala ADGP RSS meeting inquiry

മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി എം ആർ അജിത്കുമാറിനെതിരെ നടപടിയെടുക്കുമോ എന്ന് ഇന്ന് വ്യക്തമാകും. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപിത നിലപാട്.

പി വി അൻവറിൻറെ ആരോപണങ്ങളും പ്രതിപക്ഷ നേതാവിൻറെ രാഷ്ട്രീയ ആരോപണങ്ങളും എഡിജിപി അജിത് കുമാറിന് നേർക്കാണ് ഉയർന്നത്. അനധികൃത സ്വത്ത് സമ്പാദനം, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി, കടത്ത് സ്വർണം വീതംവയ്പ്പ്, എടവണ്ണയിലെ കൊലപാതകം, മാമി തിരോധാനം തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പൂരം കലക്കലും വിവാദമായി. പ്രതിപക്ഷം എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐയും എഡിജിപി ആർഎസ്എസ് ബന്ധത്തിൽ സംശയം പ്രകടിപ്പിച്ചു. മുന്നണിയോഗത്തിൽ ഘടക കക്ഷികൾ വിഷയമുയർത്തിയെങ്കിലും മുഖ്യമന്ത്രി ഡിജിപിയുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാനാണ് നിർദേശിച്ചത്. എല്ലാ വിഷയത്തിലും ഡിജിപി അജിത് കുമാറിൻറെ മൊഴി രേഖപ്പെടുത്തി. ഇനി റിപ്പോർട്ടിൽ എന്താകും ഡിജിപിയുടെ കണ്ടെത്തലെന്നതാണ് പ്രധാനം.

Story Highlights: DGP to submit inquiry report on ADGP-RSS meeting to Chief Minister today

Leave a Comment