നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ മാറ്റിയതിനെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തു നൽകി

Anjana

Kerala Assembly starred questions

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിൽ പ്രതിപക്ഷാംഗങ്ങൾ നൽകിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ ചട്ട വിരുദ്ധമായി മാറ്റിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്ക് കത്തു നൽകി. മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട വിഷയങ്ങളിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നൽകിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും മുൻകാല റൂളിംഗുകൾക്കും വിരുദ്ധമായി മാറ്റിയത്.

എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്ച, തൃശ്ശൂർ പൂരം കലക്കൽ, കാഫിർ സ്ക്രീൻ ഷോട്ട് തുടങ്ങിയ വിഷയങ്ങളിലാണ് ഈ മാറ്റം വരുത്തിയത്. നിയമസഭാ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പർ നിർദേശം, ചോദ്യങ്ങൾ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുൻകാല റൂളിംഗുകൾ എന്നിവയ്ക്ക് വിരുദ്ധമായാണ് ഈ നടപടി സ്വീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടീസുകൾ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. ഈ നടപടി നിയമസഭയുടെ പ്രവർത്തനത്തെയും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെയും ബാധിക്കുന്നതാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

Story Highlights: Opposition leader V.D. Satheesan complains to Speaker about unauthorized changes to starred questions in Kerala Assembly

Leave a Comment