ബോളിവുഡ് സൂപ്പർ സംവിധായകനായി മാറിയ സന്ദീപ് റെഡ്ഡി വംഗ, ഭാവിയിൽ ബോളിവുഡ് കിംഗ് ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഐഐഎഫ്എ 2024-ൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് സന്ദീപ് ഈ ആഗ്രഹം വെളിപ്പെടുത്തിയത്. “അദ്ദേഹം ഒരു മികച്ച പെർഫോമറാണ്. സാധാരണ ഞങ്ങൾ ‘പെർഫോമർ’ എന്ന വാക്ക് ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്, പക്ഷേ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നവരിൽ ഒരാളാണ്.
ഭാവിയിൽ തീർച്ചയായും അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിക്കും” എന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് സിനിമയിൽ എത്തിയത്. ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അദ്ദേഹം ബോളിവുഡിൽ റീമേക്ക് ചെയ്തു. ഷാഹിദ് കപൂർ നായകനായ കബീർ സിംഗും വലിയ വിജയം നേടി.
തുടർന്ന് രൺബീർ കപൂറിനെ നായകനാക്കി ഒരുക്കിയ അനിമലും സൂപ്പർ ഹിറ്റ് ആയി. ഈ ചിത്രത്തോടെയാണ് സന്ദീപ് ബോളിവുഡിലെ സൂപ്പർ സംവിധായകനായി മാറിയത്.
ALSO READ :
കഥകളി വേഷത്തിൽ അക്ഷയ് കുമാർ; 'കേസരി ചാപ്റ്റർ 2' ലെ പുതിയ ലുക്ക് പുറത്ത്