ഇന്ന് മാനത്ത് വാർഷിക സൂര്യഗ്രഹണം ദൃശ്യമാകും. ‘അഗ്നി വലയം’ എന്നറിയപ്പെടുന്ന ഈ വിസ്മയ കാഴ്ച ആറു മണിക്കൂറിലേറെ നീണ്ടുനിൽക്കും. ഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യപ്രകാശത്തിന്റെ ജ്വലിക്കുന്ന വലയം സൃഷ്ടിക്കും. ചന്ദ്രന്റെ ഇരുണ്ട മധ്യഭാഗത്തിന് ചുറ്റുമായാണ് ഈ സുന്ദര കാഴ്ച സമ്മാനിക്കുന്ന വലയങ്ങളുണ്ടാകുക.
ഭൂമിക്കും സൂര്യനും ഇടയിലായി ചന്ദ്രൻ കടന്നുപോകുമ്പോഴാണ് വാർഷിക സൂര്യഗ്രഹണം സംഭവിക്കുന്നത്. എന്നാൽ, ഗ്രഹണ സമയത്ത് ഭൂമിയിൽ നിന്ന് ഏറെ അകലെയായിരിക്കും ചന്ദ്രൻ. അതിനാൽ, സൂര്യനെ പൂർണമായും മറയ്ക്കാൻ സാധിക്കില്ല. ഇത് പൂർണ സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമാണ്, കാരണം പൂർണ ഗ്രഹണത്തിൽ ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കും. അടുത്ത സൂര്യഗ്രഹണം 2026-ലാണ് സംഭവിക്കുക.
ഇന്ന് രാത്രി 7.12 മുതൽ നാളെ പുലർച്ചെ 3.17 വരെയാണ് ഗ്രഹണം. രാത്രി 12.15-നാണ് ഉച്ഛസ്ഥായിലെത്തുക. രാത്രിയായതിനാൽ ഇന്ത്യയിൽ സൂര്യഗ്രഹണം കാണാനാകില്ല. എന്നാൽ, അർജന്റീന, ചിലി പോലുള്ള മേഖലകളിൽ വാർഷിക ഗ്രഹണം പൂർണമായി കാണാം. യു.എസ്, മെക്സിക്കോ, ന്യൂസിലാൻഡ്, ബ്രസീൽ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളിൽ ഭാഗികമായി കാണാനാകും.
Story Highlights: Annual solar eclipse visible today, creating ‘ring of fire’ effect visible in parts of South America and North America.