മുഹമ്മദ് ഷമിയും മകൾ ഐറയുമൊത്തുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നീണ്ട കാലത്തിനു ശേഷമാണ് ഇരുവരും കണ്ടുമുട്ടിയത്. മുൻ ഭാര്യ ഹസിൻ ജഹാനിൽ പിറന്ന മകൾ ഐറ, വിവാഹബന്ധം വേർപ്പെട്ടതിന് ശേഷം അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.
മകൾക്കൊപ്പം ഷോപ്പിങ്ങിന് പോകുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. “നീണ്ട കാലത്തിനു ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ സമയം പോലും നിലച്ചുപോയി. എനിക്കു നിന്നോടുള്ള സ്നേഹം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാകില്ല” എന്നാണ് ഷമി വിഡിയോയ്ക്കൊപ്പം കുറിച്ചത്.
മുഹമ്മദ് ഷമിയും ഹസിൻ ജഹാനും 2014 ജൂൺ ആറിനാണ് വിവാഹിതരായത്. 2012ലെ ഐപിഎൽ കാലത്ത് പരിചയപ്പെട്ട ഇരുവരുടെ പ്രണയമാണ് വിവാഹത്തിലെത്തിയത്. എന്നാൽ ഇപ്പോൾ വർഷങ്ങളായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഷമിയും മകൾ ഐറയും തമ്മിലുള്ള കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്.
View this post on Instagram
Story Highlights: Indian cricketer Mohammed Shami reunites with daughter Aira after long separation, shares emotional moments on social media