വിസ്മയകരമായ ‘ഷുചിൻഷൻ’ അറ്റ്ലാസ് വാൽനക്ഷത്രം ഭൂമിയുടെ ദൃഷ്ടിപഥത്തിൽ എത്തിയിരിക്കുന്നു. 80,000 വർഷങ്ങൾക്കുശേഷം ആദ്യമായാണ് ഈ വാൽനക്ഷത്രം ഭൂമിയുടെ ഭ്രമണപഥംവഴി കടന്നുപോകുന്നത്. കിഴക്കൻ ചക്രവാളത്തിൽ രണ്ടാഴ്ചക്കാലം സൂര്യോദയത്തിനുമുമ്പ് ഈ അപൂർവ അതിഥിയെ കാണാനാവും.
ഭൂമിയിൽനിന്ന് 11 കോടി കിലോമീറ്റർ അകലത്തിലൂടെയാണ് സഞ്ചാരമെങ്കിലും വരുംദിവസങ്ങളിൽ തിളക്കമേറും. ടെലിസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തതയോടെ വാൽനക്ഷത്രത്തെ കാണാനാവും. 14നുശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യാസ്തമനത്തിന് ശേഷമായിരിക്കും ഇതിനെ കാണുക.
ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് വാൽനക്ഷത്രം ദൃശ്യമായി. ഐഎസ്ആർഒ കേന്ദ്രമായ വലിയമല എൽപിഎസ്സിയിലെ ശാസ്ത്രജ്ഞരായ കിരൺമോഹനനും ഫഹദ്ബിൻ അബ്ദുൾ ഹസീസും ദൃശ്യങ്ങൾ പകർത്തി. പ്രകാശവർഷം അകലെയുള്ള ഊർട്ട് മേഘത്തിൽനിന്നാണ് ഈ വാൽനക്ഷത്രത്തിന്റെ വരവ്.
ചൈനയിലെ പർപ്പിൾ മൗണ്ടൻ ഒബ്സർവേറ്ററിയിലെ ഗവേഷകർ കഴിഞ്ഞവർഷം ജനുവരി ഒമ്പതിനാണ് ഈ വാൽനക്ഷത്രത്തെ ആദ്യം കണ്ടെത്തിയത്. ഹവായിലെ അറ്റ്ലാസ് നിരീക്ഷണ സംവിധാനം ഫെബ്രുവരിയിൽ ഇത് സ്ഥിരീകരിച്ചു.
Also Read:
സൂപ്പർനോവ സ്ഫോടനം ഭൂമിയിൽ ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ. 10,000 പ്രകാശവർഷങ്ങൾക്കകലെയാണ് സൂപ്പർ നോവ Read more
ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് നടക്കും. ഇത് ഭാഗിക സൂര്യഗ്രഹണമാണ്. 2027 Read more
2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമായി. 2018 Read more
സെപ്റ്റംബർ 7-ന് പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഈ സമയത്ത് ചന്ദ്രൻ രക്തചന്ദ്രനായി കാണപ്പെടുന്ന Read more
നെപ്റ്റ്യൂണിനൊപ്പം നൃത്തം ചെയ്യുന്ന ഒരു നിഗൂഢ വസ്തുവിനെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. 2020 VN40 Read more
ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന്. ജ്യോതിശാസ്ത്രപരമായി വേനൽക്കാലത്തിന്റെ തുടക്കത്തെ ഇത് Read more
ശനിയുടെ വളയങ്ങൾ ഈ വാരാന്ത്യത്തിൽ താൽക്കാലികമായി അപ്രത്യക്ഷമാകും. റിങ് പ്ലെയിൻ ക്രോസിങ് എന്ന Read more
2025 മാർച്ച് 14ന് പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി 'രക്ത ചന്ദ്രൻ' ദൃശ്യമാകും. 65 Read more
2025 ഫെബ്രുവരി 28ന് സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങൾ അപൂർവ്വമായൊരു വിന്യാസത്തിൽ ദൃശ്യമാകും. "പ്ലാനറ്ററി Read more
160,000 വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന കോമറ്റ് ജി3 അറ്റ്ലസ് എന്ന വാൽനക്ഷത്രം ഇന്ന് Read more