മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം: രാജ്യവ്യാപക ആഘോഷങ്ങൾ

നിവ ലേഖകൻ

Gandhi Jayanti 2023

ഇന്ന് രാജ്യം മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം ആഘോഷിക്കുകയാണ്. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി, അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹിയിലെ രാജ്ഘട്ടിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തുടങ്ങിയ നേതാക്കൾ ആദരം അർപ്പിക്കും. ഗാന്ധിജിയുടെ ജീവിതം നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാൻ അദ്ദേഹം നിരന്തരം ശ്രമിച്ചു.

  മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ

വൈരുദ്ധ്യങ്ങളോട് സംവദിച്ച ഗാന്ധിജി, ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തിൽ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു. ചമ്പാരൻ സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായ അദ്ദേഹം, 1930ലെ ദണ്ഡി മാർച്ചിന് നേതൃത്വം നൽകി.

സ്വാതന്ത്ര്യാനന്തരം വിഭജനവും അതിന്റെ ഭാഗമായുള്ള വർഗീയ കലാപങ്ങളും രാജ്യത്ത് പടരുമ്പോൾ, തെരുവുകൾ തോറും സമാധാനത്തിന്റെ ദൂതുമായി അലഞ്ഞ് ഇന്ത്യയെ ശാന്തമാക്കിയ ഗാന്ധി, വിഭജനത്തിന്റെ മുറിവുകൾക്ക് ഔഷധമായി കൂടി പ്രവർത്തിച്ചു. ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന പല അനാചാരങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹം, പുതിയ ലോകബോധവും ചിന്തയും ഉണ്ടാകുന്നതിന് അനുസരിച്ച് സ്വയം പുതുക്കി. ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി കൂടിവരുന്ന കാലത്താണ് ഒരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്.

  സ്പീക്കറുടെ ശാസനയ്ക്ക് മറുപടിയുമായി കെ.ടി. ജലീൽ

Story Highlights: India celebrates Mahatma Gandhi’s 155th birth anniversary with nationwide events and tributes

Related Posts
ഗവർണർ: ഗാന്ധിജിയെ അപമാനിച്ചു, ഡിഎംകെ സർക്കാരിനെതിരെ രൂക്ഷവിമർശനം
Mahatma Gandhi

തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഗാന്ധിജിയുടെ Read more

മഹാത്മാഗാന്ധിയെ പരിഹസിച്ച് കങ്കണ റണൗത്
Kangana Ranaut Gandhi controversy

ബിജെപി എംപി കങ്കണ റണൗത് മഹാത്മാഗാന്ധിയുടെ രാഷ്ട്രപിതാവ് പദവിയെ പരിഹസിച്ച് സോഷ്യൽ മീഡിയ Read more

  വഖഫ് ബില്ല് ചർച്ച: പ്രിയങ്കയുടെ അസാന്നിധ്യത്തിൽ വിമർശനവുമായി എ.എ. റഹീം എം.പി.

Leave a Comment