Headlines

World

ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു

ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ചുമതലയേറ്റു. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം കൈവരിച്ചത്. ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ ഒൻപത് സ്ഥാനാർഥികളെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഈ മാസം 22ന് പാർലമെൻററി തെരെഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞ ദിവസം തന്നെ ഷിഗെരു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇരുപതംഗ മന്ത്രിസഭയെയും ഇഷിബ പ്രഖ്യാപിച്ചു. വിജയശേഷമുള്ള ആദ്യ പ്രതികരണത്തിൽ, എല്ലാവർക്കും പുഞ്ചിരിയോടെ ജീവിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഒരു രാജ്യമായി ജപ്പാനെ മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഷിഗെരു ആഹ്വാനം ചെയ്തു.

1986-ൽ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഇഷിബ, മുൻപ് ബാങ്കിങ് ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, സ്വന്തം പാർട്ടിയെ തന്നെ വിമർശിച്ച് അദ്ദേഹം പല തവണ വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ന്യൂക്ലിയർ എനർജിയെ ആശ്രയിക്കുന്നത് ഉൾപ്പെടെയുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നിരവധി നയങ്ങളെ ഇഷിബ വിമർശിച്ചത് വലിയ ചർച്ചയായിട്ടുണ്ട്.

Story Highlights: Shigeru Ishiba sworn in as Japan’s new Prime Minister after winning LDP leadership race

More Headlines

ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം: രഹസ്യസങ്കേതത്തിൽ നിന്ന് ഖുമൈനിയുടെ ഉത്തരവ്
ഇസ്രയേലിലെ മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാൻ; നാശനഷ്ടമില്ലെന്ന് ഇസ്രയേൽ
ഇറാന്റെ മിസൈൽ ആക്രമണം: ഇസ്രയേൽ തിരിച്ചടിക്കാൻ തയാർ, യുഎസ് മുന്നറിയിപ്പ് നൽകി
ഇസ്രയേലിനെതിരെ ഇറാൻ രണ്ടാം റൗണ്ട് മിസൈൽ ആക്രമണം; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം; രാജ്യമെമ്പാടും ജാഗ്രത
തായ്‌ലാൻഡിൽ സ്കൂൾ ബസ് അപകടം: 23 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നു; അമേരിക്ക മുന്നറിയിപ്പ് നൽകി
തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച്; 25 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 217 ആയി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Related posts

Leave a Reply

Required fields are marked *