തായ്ലാൻഡിൽ സ്കൂൾ ബസ് അപകടം: 23 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

നിവ ലേഖകൻ

Thailand school bus accident

തായ്ലാൻഡിലെ ഉത്തൈ താനി പ്രവിശ്യയിലേക്കുള്ള സ്കൂൾ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളുമായുള്ള ബസ് അപകടത്തിൽപ്പെട്ട് 23 പേർ മരിച്ചു. മൂന്ന് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടി തൂണിൽ ഇടിച്ച ബസ് അഗ്നിഗോളമായി മാറുകയായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങളിൽ 11 ആൺകുട്ടികളുടേതും 7 എണ്ണം പെൺകുട്ടികളുടേതുമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഞ്ച് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്നിനും 15നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ബസിൽ വളരെ പെട്ടന്ന് അഗ്നി പടർന്നതും ബസിലുണ്ടായിരുന്നത് കുട്ടികളുമായതിനാലാണ് മരണ സംഖ്യ ഉയരാൻ കാരണമായതെന്ന് അധികൃതർ വിശദമാക്കി. ബസിന്റെ പിൻ ഭാഗത്തായാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയത്.

ഇന്ധനമായി ബസിൽ ഉപയോഗിച്ചിരുന്നത് സിഎൻജി (സമ്മർദ്ദിത പ്രകൃതി വാതകം) ആണെന്ന് തായ്ലാൻഡ് ഗതാഗത മന്ത്രി വ്യക്തമാക്കി. ബാങ്കോക്കിന്റെ വടക്കൻ മേഖലയുമായി ദേശീയപാതയെ വേർതിരിക്കുന്ന കൂറ്റൻ തൂണുകളിലേക്കാണ് ബസ് ഇടിച്ച് കയറിയത്. അപകടത്തിന് പിന്നാലെ 16 കുട്ടികളും മൂന്ന് അധ്യാപകരും ബസിൽ നിന്ന് പുറത്ത് കടന്ന് രക്ഷപ്പെട്ടു. തീ പടർന്ന് പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് ബസുള്ളത്.

  ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് 'ദ്വിരാഷ്ട്ര പരിഹാരം' മാത്രമാണ് പോംവഴിയെന്ന് പലസ്തീൻ അംബാസഡർ

കനത്ത ചൂട് നിമിത്തം ബസിന് സമീപത്തേക്ക് എത്താനാവാതിരുന്നത് രക്ഷാപ്രവർത്തനത്തെ തുടക്കത്തിൽ മന്ദഗതിയിലാക്കി. രക്ഷപ്പെടുത്താൻ കഴിഞ്ഞ 19ൽ എട്ട് പേരെ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളരെ ദാരുണമായ സംഭവമാണ് നടന്നതെന്ന് തായ്ലാൻഡ് ഗതാഗത മന്ത്രി പ്രതികരിച്ചു. കാരണം കണ്ടെത്താനും തുടർന്ന് ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: School bus accident in Thailand kills 23 students and teachers, injures several others

Related Posts
ദക്ഷിണ കൊറിയയിൽ ഡാറ്റാ സെൻ്റർ തീപിടുത്തം; 647 സേവനങ്ങൾ തടസ്സപ്പെട്ടു
Data center fire

ദക്ഷിണ കൊറിയയിലെ ഡാറ്റാ സെൻ്ററിലുണ്ടായ തീപിടുത്തത്തിൽ 647 സേവനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ലിഥിയം Read more

  ദക്ഷിണ കൊറിയയിൽ ഡാറ്റാ സെൻ്റർ തീപിടുത്തം; 647 സേവനങ്ങൾ തടസ്സപ്പെട്ടു
മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Power bank explosion

മലപ്പുറത്ത് ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി കത്തി നശിച്ചു. Read more

ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു
Thrissur fire accident

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ Read more

തായ്ലൻഡും കംബോഡിയയും വെടിനിർത്തലിന് സമ്മതിച്ചു
Thailand Cambodia conflict

അതിർത്തി തർക്കത്തെ തുടർന്ന് തായ്ലൻഡും കംബോഡിയയും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന് വിരാമമായി. ഇരു Read more

തായ്ലൻഡ് – കംബോഡിയ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെടുക്കുന്നു
Ceasefire Talks

തായ്ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് വെടിനിർത്തൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചു. Read more

തായ്ലൻഡുമായി വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ
Cambodia Thailand conflict

തായ്ലൻഡുമായി ഉടനടി നിരുപാധിക വെടിനിർത്തലിന് കംബോഡിയ ആഹ്വാനം ചെയ്തു. തർക്കത്തിന് സമാധാനപരമായ പരിഹാരം Read more

  പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
തായ്ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്ക അറിയിച്ച് യൂറോപ്യൻ യൂണിയൻ
Thailand Cambodia conflict

യൂറോപ്യൻ യൂണിയൻ തായ്ലൻഡ്-കംബോഡിയ സംഘർഷത്തിൽ ആശങ്ക അറിയിച്ചു. അതിർത്തി തർക്കത്തെ തുടർന്നുള്ള സംഘർഷം Read more

തമിഴ്നാട് തിരുപ്പൂരിൽ വൻ തീപിടുത്തം; 42 വീടുകൾ കത്തി നശിച്ചു
Tiruppur fire accident

തമിഴ്നാട് തിരുപ്പൂരിൽ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. ആളപായം ഇല്ല.

തൃശ്ശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
Thrissur building fire

തൃശ്ശൂരിൽ പ്രസ് ക്ലബ് റോഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ തീപിടിച്ച് അപകടം. കെട്ടിടത്തിൻ്റെ Read more

പട്ടാമ്പിയിൽ സ്കൂൾ ബസിടിച്ച് ആറുവയസ്സുകാരൻ മരിച്ചു
school bus accident

പാലക്കാട് പട്ടാമ്പിയിൽ സ്കൂൾ ബസിടിച്ച് ആറ് വയസ്സുകാരൻ മരിച്ചു. അമ്മയുടെ മുന്നിൽ വെച്ചാണ് Read more

Leave a Comment