സ്വർണ്ണക്കടത്തിനെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്; തീവ്രവാദ വിരുദ്ധ നിയമം പ്രയോഗിക്കും

Anjana

Kerala Police gold smuggling crackdown

സ്വർണ്ണക്കടത്തിനെതിരെ കേരള പോലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സ്വർണ്ണക്കടത്തും ഹവാല കേസുകളും കണ്ടെത്തി പിടികൂടാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 113 (4) വകുപ്പ് ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. തീവ്രവാദ വിരുദ്ധ വകുപ്പുകളിൽ ഒരു സെക്ഷൻ കൂടി ചേർക്കാനും ഉദ്ദേശിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള നീക്കമായി സ്വർണ്ണക്കടത്ത് കേസുകൾ കൈകാര്യം ചെയ്യാനാണ് പോലീസ് ലക്ഷ്യമിടുന്നത്. സ്വർണ്ണക്കടത്തിനെ തീവ്രവാദ പ്രവർത്തനമായി കണക്കാക്കി കടുത്ത നടപടികളിലേക്ക് കടക്കുകയാണ് കേരള പോലീസ്. സ്വർണ്ണ, ഹവാല കടത്തുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. അൻവർ വിവാദത്തിനു ശേഷമാണ് ഈ കർശന നടപടികളിലേക്ക് പൊലീസ് നീങ്ങുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സ്വർണ്ണക്കടത്തും പൊലീസ് നടപടികളും പ്രധാന അജണ്ടയായി ചർച്ച ചെയ്തിരുന്നു. ഈ വർഷം 87 കോടി രൂപയുടെ ഹവാല പണം പിടികൂടിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. 2021-ൽ 147 കിലോഗ്രാം സ്വർണം പിടികൂടിയതിൽ 124 കിലോഗ്രാം കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹവാല പണം ഏറ്റവും കൂടുതൽ പിടികൂടുന്നത് മലപ്പുറത്ത് നിന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Story Highlights: Kerala police to take stringent action against gold smuggling, including use of anti-terrorism laws

Leave a Comment