കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റ് ജയം നേടി. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂർണമായും നഷ്ടമായിട്ടും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചു.
ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. സ്കോർ: ബംഗ്ലാദേശ് 233, 146; ഇന്ത്യ 285-9, 98-3. 95 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ (8), ശുഭ്മാൻ ഗിൽ (6), യശസ്വി ജയ്സ്വാൾ (51) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.
കോലിയും യശസ്വിയും ചേർന്ന് ഇന്ത്യയെ ജയത്തിന് അടുത്തെത്തിച്ചു. ജയത്തിന് മൂന്ന് റൺസരികെ യശസ്വി വീണെങ്കിലും കോലിയും (29 നോട്ടൗട്ട്) ബൗണ്ടറിയിലൂടെ റിഷഭ് പന്തും (4 നോട്ടൗട്ട്) ഇന്ത്യയുടെ ജയം പൂർത്തിയാക്കി. മെഹ്ദി ഹസൻ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകൾ നേടി ബംഗ്ലാദേശിനായി തിളങ്ങി.
Story Highlights: India secures 7-wicket victory against Bangladesh in Kanpur Test, keeping World Test Championship final hopes alive