എഡിജിപി എംആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി

Anjana

ADGP Ajith Kumar investigation report

തിരുവനന്തപുരം വിജിലൻസ് കോടതി എഡിജിപി എംആർ അജിത്കുമാറിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കണമെന്ന് നിർദേശിച്ചു. ഡിസംബർ 12ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. എഡിജിപിക്കും പി ശശിക്കും എതിരായ ഹർജിയിലാണ് ഈ നിർദേശം വന്നത്. ഹർജി പരിഗണിക്കുമ്പോൾ സമാന അന്വേഷണം ആരംഭിച്ചതായി വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ നൽകിയ അനധികൃത സ്വത്ത് സമ്പാദന കേസ് ഡിജിപിയുടെ ശുപാർശയെ തുടർന്നാണ് സംസ്ഥാന സർക്കാർ വിജിലൻസിന് വിട്ടത്. വിജിലൻസിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇപ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, മുഖ്യമന്ത്രി എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന് അൻവർ വിമർശിച്ചു. അജിത്ത് കുമാറിന് മുകളിൽ പരുന്തും പറക്കില്ലെന്നും മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്നും അൻവർ രൂക്ഷമായി വിമർശിച്ചു. പൊലീസിന്റെ മോശം പെരുമാറ്റം ഇടതു മുന്നണിയിൽ നിന്ന് ജനങ്ങളെ അകറ്റുന്നുവെന്നും കൊള്ള സംഘത്തെ വിഹരിക്കാൻ പോലീസ് അവസരം നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നല്ല പൊലീസ് ഉദ്യോഗസ്ഥരെ ഷണ്ഡീകരിച്ച് മൂലക്കിരുത്തിയെന്നും മുഖ്യമന്ത്രി ഒന്നും അറിയില്ല എന്ന നിലപാടിലാണെന്നും അൻവർ ആരോപിച്ചു.

Story Highlights: Thiruvananthapuram Vigilance Court orders progress report on investigation against ADGP MR Ajith Kumar

Leave a Comment