യു.എ.ഇ അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി 10 മെയില് നഴ്സ് ഒഴിവുകളും ഹോംകെയറിനായി 2 വനിതാ നഴ്സ് ഒഴിവുകളുമാണുള്ളത്. അപേക്ഷകർക്ക് നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉണ്ടായിരിക്കണം. കൂടാതെ HAAD / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബു ദാബി (DOH) പരീക്ഷ വിജയിച്ചവരും 35 വയസ്സിൽ താഴെയുള്ളവരുമായിരിക്കണം.
പ്രഥമശുശ്രൂഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ 1-2 വർഷത്തെ അനുഭവപരിചയം ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോര്ട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയില് അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ (EHR) കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണന ലഭിക്കും.
വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും അനുസരിച്ച് 4,500-5,500 ദിർഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളുടെ പകർപ്പുകളും സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 9 നകം അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Story Highlights: Norka Roots recruits nurses for Abu Dhabi, offering 12 vacancies with competitive salaries and benefits