Headlines

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 217 ആയി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 217 ആയി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

നേപ്പാളിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 217 ആയി ഉയർന്നു. കിഴക്കൻ, മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം. കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മണ്‍സൂണ്‍ കാലത്ത് ദക്ഷിണേഷ്യയില്‍ പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണെന്നാണ് വിദഗ്ദര്‍ നിരീക്ഷിച്ചത്.

ഹൈവേകളില്‍ കുടുങ്ങിയവരുള്‍പ്പെടെയുള്ളവരുടെ കണ്ടെത്തലും രക്ഷിക്കലുമാണ് ആദ്യത്തെ മുന്‍ഗണനയെന്ന് ആഭ്യന്ത്ര മന്ത്രാലയം വക്താവ് റിഷി റാം തിവാരി പറഞ്ഞു. ഹെലികോപ്റ്ററുകളും ബോട്ടുകളും ചങ്ങാടങ്ങളും ഉപയോഗിച്ച് 4,000ത്തോളം ആളുകളെ രക്ഷിച്ചതായി നേപ്പാള്‍ സൈന്യം അറിയിച്ചു. കഠ്മണ്ഡുവിലേക്കുള്ള വഴികളിലെ മണ്‍കൂനകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്തുവരികയാണ്.

Story Highlights: Nepal flood death toll rises to 217, rescue operations ongoing

More Headlines

ഇസ്രയേൽ ലെബനനിൽ കരയുദ്ധം ആരംഭിച്ചു; ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൈന്യം അതിർത്തി കടന്നു
നേപ്പാളിൽ കനത്ത മഴയും വെള്ളപ്പൊക്കവും: മരണസംഖ്യ 170 ആയി ഉയർന്നു, 42 പേരെ കാണാതായി
യെമനിലെ ഹൂതികൾക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം; നാല് പേർ കൊല്ലപ്പെട്ടു
ഹിസ്ബുല്ലയുടെ ഉന്നത നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ അവകാശവാദം
നേപ്പാളിൽ കനത്ത മഴയും വെള്ളപ്പൊക്കവും: 129 പേർ മരിച്ചു, 69 പേരെ കാണാതായി
ഹസൻ നസ്‌റല്ലയുടെ മരണവാർത്ത കേട്ട് ലെബനീസ് മാധ്യമപ്രവർത്തക തത്സമയ പ്രക്ഷേപണത്തിനിടെ പൊട്ടികരഞ്ഞു
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാന്‍ സ്‌പേസ് എക്‌സ് ദൗത്യം ആരംഭിച്ചു
കെനിയയിലെ വിമാനത്താവള നടത്തിപ്പ്: അദാനി ഗ്രൂപ്പിന് വെല്ലുവിളി ഉയരുന്നു
നേപ്പാളിൽ പ്രളയവും ഉരുൾപൊട്ടലും: 102 പേർ മരിച്ചു, കൂടുതൽ പേരെ കാണാതായി

Related posts

Leave a Reply

Required fields are marked *