ടെക് ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ ആപ്പിളിന്റെ വിഷൻ പ്രോയ്ക്ക് വെല്ലുവിളി ഉയർത്താൻ മെറ്റ ഒരുങ്ങുകയാണ്. ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നൂതനമായ കണ്ണടയെന്ന് വിശേഷിപ്പിക്കുന്ന ഓറിയോൺ എന്ന സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. മെറ്റാ കണക്ട് 2024 എന്ന ഇവന്റിലാണ് സിഇഒ മാർക്ക് സുക്കർബർഗ് ഈ സ്മാർട്ട് ഗ്ലാസ് പുറത്തിറക്കിയത്.
100 ഗ്രാമിൽ താഴെ ഭാരമുള്ള ഓറിയോൺ സ്മാർട്ട് ഗ്ലാസിൽ സിലിക്കൺ-കാർബൈഡ് ആർക്കിടെക്ചർ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രെയിൻ സിഗ്നലുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ന്യൂറൽ ഇന്റർഫെയ്സ് സംവിധാനവും ഈ സ്മാർട്ട് ഗ്ലാസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോയ്‌സ്, എഐ എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാനും വിഡിയോ കോൾ എടുക്കാനും വാട്ട്‌സാപ്പിലും മെസഞ്ചറിലും സന്ദേശങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കും.
ഓറിയോൺ എആർ ഗ്ലാസിന് മൂന്ന് ഭാഗങ്ងളാണുള്ളത് – കണ്ണട, നിയന്ത്രണത്തിനുള്ള റിസ്റ്റ് ബാൻഡ്, വയർലെസ് കംപ്യൂട്ടിങ് പക്ക്. എഐ വോയ്‌സ് അസിസ്റ്റൻസ്, ഹാൻഡ് ട്രാക്കിങ്, ഐ ട്രാക്കിങ്, മസ്തിഷ്‌ക സിഗ്നലുകൾ ഉപയോഗിച്ചുള്ള നിയന്ത്രണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ സ്മാർട്‌ഫോണുകൾക്ക് പകരമാവുമെന്നാണ് മെറ്റ മേധാവി മാർക്ക് സുക്കർബർഗ് ഓറിയോണിനെക്കുറിച്ച് അവകാശപ്പെടുന്നത്.
Story Highlights: Meta unveils Orion, its first AR glasses with neural interface and advanced features