മഹാരാഷ്ട്രയിൽ നാടൻ പശുക്കൾക്ക് ‘രാജ്യമാതാ-ഗോമാതാ’ പദവി; സബ്സിഡി പദ്ധതിയും പ്രഖ്യാപിച്ചു

Anjana

Maharashtra indigenous cows Rajyamata-Gomata

മഹാരാഷ്ട്രയിലെ തദ്ദേശീയ പശുക്കൾക്ക് ‘രാജ്യമാതാ-ഗോമാതാ’ എന്ന പദവി നൽകി ബിജെപി-ഷിൻഡെ ശിവസേന-എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവിറക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ ഈ തീരുമാനം. മനുഷ്യന്റെ പോഷകാഹാരത്തിൽ നാടൻ പശുവിൻപാലിന്റെ പ്രാധാന്യം, ആയുർവേദ-പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയിൽ പശുച്ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി-ക്ഷീരവികസന-മൃഗസംരക്ഷണ-മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഗോശാലകളിൽ നാടൻ പശുക്കളെ പരിപാലിക്കാൻ പ്രതിദിനം 50 രൂപ നൽകുന്ന സബ്‌സിഡി പദ്ധതി അവതരിപ്പിക്കാനും തീരുമാനിച്ചു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സഹായിക്കാനാണ് ഈ നീക്കം. ‘നാടൻ പശുക്കൾ കർഷകർക്ക് അനുഗ്രഹമാണ്. അതിനാൽ, അവയ്ക്ക് ‘രാജ്യ മാതാ’ പദവി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഗോശാലകളിലെ നാടൻ പശുക്കളെ വളർത്താൻ സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്’ എന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ഓരോ ജില്ലയിലും ജില്ലാ ഗോശാല വേരിഫിക്കേഷൻ കമ്മിറ്റി ഉണ്ടായിരിക്കുമെന്നും 2019 ലെ 20-ാമത് മൃഗ സെൻസസ് പ്രകാരം നാടൻ പശുക്കളുടെ എണ്ണം 46,13,632 ആയി കുറഞ്ഞതായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ തീരുമാനം ഇന്ത്യൻ സമൂഹത്തിൽ പശുവിന്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

Story Highlights: Maharashtra government declares indigenous cows as ‘Rajyamata-Gomata’ ahead of assembly elections

Leave a Comment