ബീഹാറിലെ വടക്ക് കിഴക്കൻ ജില്ലകൾ വെള്ളത്തിലായിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് കോസി, ബാഗ്മതി നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ് ഈ സ്ഥിതി സംജാതമായത്. നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതാണ് പ്രളയത്തിന് കാരണമായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറ് അണക്കെട്ടുകൾ തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംസ്ഥാന ജലവിഭവ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. വരുന്ന മണിക്കൂറുകളിൽ ജലനിരപ്പ് കുറയുമെന്നാണ് വിലയിരുത്തൽ.
ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, പല പ്രദേശങ്ളിലും കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 16 ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങൾ കൂടി ബീഹാറിൽ എത്തിയിട്ടുണ്ട്.
Story Highlights: Heavy rains cause flooding in Bihar as Kosi and Bagmati rivers overflow, affecting 1.6 million people