Headlines

Tech

ചന്ദ്രന് കൂട്ടായി ‘കുഞ്ഞമ്പിളി’: മിനി മൂൺ ഇനി ആകാശത്ത് കാണാം

ചന്ദ്രന് കൂട്ടായി ‘കുഞ്ഞമ്പിളി’: മിനി മൂൺ ഇനി ആകാശത്ത് കാണാം

ചന്ദ്രന് കൂട്ടായി ‘കുഞ്ഞമ്പിളി’ എന്നറിയപ്പെടുന്ന മിനി മൂൺ ഇനി ആകാശത്ത് കാണാം. ‘2024 പി ടി 5’ എന്ന ഛിന്നഗ്രഹമാണ് ഈ മിനി മൂൺ. ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഇതിനെ ഗുരുത്വബലം ബലമായി പിടിച്ച് അടുപ്പിക്കുകയായിരുന്നു. ഒരു സ്കൂൾ ബസിന്റെ വലിപ്പം മാത്രമുള്ള ഈ മിനി മൂൺ 57 ദിവസം ഭൂമിയെ ചുറ്റും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വരുന്ന രണ്ട് മാസക്കാലം ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റിയ ശേഷം നവംബർ 25 ന് ചുറ്റൽ അവസാനിപ്പിക്കും. നവംബർ അവസാനത്തോടെ ചുറ്റലിൽ തന്നെ ഇത് അകന്നു ഭൂമിയിൽ നിന്നും ദൂരേക്ക് പോകും. വെറും 10 മീറ്റർ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറുതാണ്. നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാനാകില്ല.

1981ലും 2022ലുമാണ് ഇത്തരം മിനി മൂൺ പ്രതിഭാസങ്ങൾ മുമ്പ് ഭൂമിക്കടുത്തെത്തിയത്. ഇത്തവണ ഭൂമിയിൽ നിന്നും അകന്ന ശേഷം മിനി മൂൺ 2055 ൽ വീണ്ടും ഭൂമിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഈ അപൂർവ പ്രതിഭാസം ആകാശനിരീക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്.

Story Highlights: Mini moon ‘2024 PT5’ to orbit Earth for 57 days, visible in sky alongside Moon

More Headlines

ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ ഇലക്ട്രിക് ട്രൈക്ക്: ബാഡ് ബോയ്
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാന്‍ സ്‌പേസ് എക്‌സ് ദൗത്യം ആരംഭിച്ചു
വാട്‌സ്ആപ്പിൽ പുതിയ കാമറ ഫീച്ചറുകൾ: ചിത്രങ്ങളുടെയും വീഡിയോകളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ
ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സമഗ്ര മാർഗ്ഗനിർദ്ദേശം
നെക്രോ ട്രോജൻ വൈറസ് ഭീഷണി: 11 ദശലക്ഷത്തിലധികം ആൻഡ്രോയിഡ് ഉപകരണങ്ങൾ ബാധിച്ചു
ഓപ്പണ്‍ എഐയുടെ അഡ്വാന്‍സ്ഡ് വോയിസ് മോഡ്: ചാറ്റ് ജിപിടിക്ക് പുതിയ മുഖം
സാംസങ് ഇയർബഡ്സ് പൊട്ടിത്തെറിച്ച്; കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി
സ്പാം കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരെ എഐ സംവിധാനവുമായി എയർടെൽ
സമുദ്രത്തിൽ നിന്ന് എട്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചൈന; ബഹിരാകാശ മേഖലയിൽ പുതിയ നേട്ടം

Related posts

Leave a Reply

Required fields are marked *