കേരളത്തിലെ 2024-ലെ എം. ബി. ബി. എസ്. /ബി. ഡി. എസ്. പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റ് ഫലം പ്രവേശനപരീക്ഷാ കമ്മിഷണര് www. cee.
kerala. gov. in ല് പ്രസിദ്ധപ്പെടുത്തി. എം. ബി. ബി. എസിന് 12 സര്ക്കാര് മെഡിക്കല് കോളേജുകളിലും 20 സ്വകാര്യ സ്വാശ്രയ മെഡിക്കല് കോളേജുകളിലും, ബി. ഡി. എസിന് ആറ് സര്ക്കാര് ഡെന്റല് കോളേജുകളിലും 20 സ്വകാര്യ സ്വാശ്രയ ഡെന്റല് കോളേജുകളിലുമാണ് അലോട്മെന്റ് നല്കിയിട്ടുള്ളത്.
ആകെ 58 സര്ക്കാര്/സ്വകാര്യ സ്വാശ്രയ, മെഡിക്കല്/ ഡെന്റല് കോളേജുകള് അലോട്മെന്റില് ഉള്പ്പെട്ടിട്ടുണ്ട്. എം. ബി. ബി. എസിന് സര്ക്കാര് മെഡിക്കല് കോളേജുകളില് സ്റ്റേറ്റ് മെറിറ്റില് 894 വരെ കേരള മെഡിക്കല് റാങ്കുള്ളവര്ക്കും സ്വാശ്രയവിഭാഗത്തില് സ്റ്റേറ്റ് മെറിറ്റല് 9627 വരെ സംസ്ഥാന മെഡിക്കല് റാങ്കുള്ളവര്ക്കും അലോട്മെന്റ് ലഭിച്ചു. ബി. ഡി. എസിന് അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകള് 4298 (ഗവ. ), 31,419 (സ്വാശ്രയം) ആണ്.
അലോട്മെന്റ് ലഭിച്ചവര് അവരുടെ ഹോംപേജില്നിന്നും അലോട്മെന്റ് മെമ്മോയും ഡേറ്റാഷീറ്റും ഡൗണ്ലോഡുചെയ്ത് പ്രിന്റ് ഔട്ട് എടുക്കണം. പ്രവേശനപരീക്ഷാ കമ്മിഷണര്ക്ക് അടയ്ക്കേണ്ട തുക ഓണ്ലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസില് പണമായോ ഒക്ടോബര് അഞ്ചിന് വൈകീട്ട് മൂന്നിനകം അടയ്ക്കണം. എസ്. സി. /എസ്. ടി. /ഒ. ഇ. സി.
വിഭാഗക്കാരും മറ്റുചില വിഭാഗക്കാരും തുകയൊന്നും അടയ്ക്കേണ്ടതില്ല. എന്നാല്, സ്വാശ്രയകോളേജിലെ മൈനോറിറ്റി/ എന്. ആര്. ഐ. ക്വാട്ടയില് അലോട്മെന്റ് ലഭിച്ചവര് അലോട്മെന്റ് മെമ്മോയില് രേഖപ്പെടുത്തിയിട്ടുള്ള തുക അടയ്ക്കണം. അലോട്മെന്റ് ലഭിച്ചവര് അഞ്ചിന് വൈകീട്ട് നാലിനകം അലോട്മെന്റ് ലഭിച്ച കോളേജില് ഹാജരായി പ്രവേശനം നേടണം. സമയപരിധിക്കകം പ്രവേശനം നേടാത്തവരുടെ അലോട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര് ഓപ്ഷനുകളും റദ്ദാകും.
Story Highlights: Kerala MBBS/BDS second allotment results released, candidates to complete admission by October 5