ലാസ് വേഗസിൽ ഡൊണാൾഡ് ട്രംപിന്റെ പടുകൂറ്റൻ നഗ്ന പ്രതിമ; വൈറലായി ചിത്രങ്ങൾ

നിവ ലേഖകൻ

Donald Trump naked statue Las Vegas

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിന്റെ പടുകൂറ്റൻ നഗ്ന പ്രതിമ ലാസ് വേഗസിലെ നടുറോഡിൽ പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് 43 അടി വലിപ്പമുള്ള ഈ ഭീമാകാരൻ പ്രതിമ നിലത്തുറപ്പിച്ചത്. നഗരത്തിലെ പ്രധാന ഹൈവേയായ ഇന്റർസ്റ്റേറ്റ് 15-ലാണ് ഈ നഗ്നപ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഞ്ഞനിറത്തിലുള്ള മുടിയും ചാടിയ വയറുമായി വിഷാദഭാവത്തിലാണ് ട്രംപിന്റെ നഗ്നപ്രതിമയുള്ളത്. ‘കുടിലവും അശ്ലീലവും’ എന്ന് പ്രതിമയുടെ താഴെ എഴുതിയിട്ടുണ്ട്. ഇരുമ്പുകമ്പികളും റബ്ബർ ഫോമും ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

ഏകദേശം 2720 കിലോഗ്രാമിലേറെ (6000 പൗണ്ട്) ഭാരമുള്ള ഈ പ്രതിമയുടെ ചിത്രങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 2016-ലും സമാനമായ നഗ്നപ്രതിമകൾ ഉയർന്നിരുന്നു. അന്ന് ലാസ് വേഗസിലെ ഹോണ്ടഡ് മ്യൂസിയത്തിനടുത്താണ് ട്രംപിന്റെ നഗ്നപ്രതിമ സ്ഥാപിച്ചത്.

പിന്നീട് 2018-ൽ ഈ പ്രതിമ ലേലത്തിൽ വിറ്റുപോയി. 28,000 ഡോളറിനാണ് (ഇന്നത്തെ നിരക്കിൽ ഏകദേശം 23 ലക്ഷം ഇന്ത്യൻ രൂപ) അന്ന് പ്രതിമ വിറ്റുപോയത്. ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്ന ഈ നഗ്നപ്രതിമ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.

  വഖഫ് പ്രമേയം രാജ്യസഭാ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് സുരേഷ് ഗോപി

Story Highlights: A 43-foot tall naked statue of Donald Trump appears in Las Vegas, sparking controversy and viral attention.

Related Posts
എമ്പുരാൻ രാജ്യ ദ്രോഹ ചിത്രമാകുന്നുണ്ടോ..??? അങ്ങനെ ഒരു തിയറി പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്ത്..??
Empuraan film controversy

എമ്പുരാൻ എന്ന ചിത്രത്തിലെ ദേശവിരുദ്ധതയെന്ന ആരോപണത്തെ ചോദ്യം ചെയ്യുന്ന ലേഖനമാണിത്. തീവ്ര ഹിന്ദുത്വവാദത്തെ Read more

എമ്പുരാൻ: രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തി ചിത്രം
Empuraan political controversy

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. സംഘപരിവാർ വിമർശനവും ഗുജറാത്ത് Read more

ഡൊണാൾഡ് ട്രംപ് നൊബേൽ സമാധാന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു
Nobel Peace Prize

ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് ഡൊണാൾഡ് ട്രംപിന്റെ പേര് നിർദ്ദേശിക്കപ്പെട്ടു. 338 Read more

  മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
ഇന്ത്യയ്ക്ക് ഇറക്കുമതി ചുങ്ക മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
Import Tariffs

ഇന്ത്യ ഉയർന്ന ഇറക്കുമതി ചുങ്കം ചുമത്തുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. യുഎസ് കോൺഗ്രസിനെ Read more

ട്രംപിനെ പേടിച്ച് ജെയിംസ് കാമറൂൺ അമേരിക്ക വിടുന്നു
James Cameron

ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായ സാഹചര്യത്തിൽ ജെയിംസ് കാമറൂൺ അമേരിക്ക വിടാൻ Read more

ട്രംപിന്റെ ഉത്തരവ്: അദാനി ഗ്രൂപ്പിന് ആശ്വാസം?
Adani Group

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിദേശ സർക്കാരുകള്ക്ക് കൈക്കൂലി നൽകിയ കേസുകളിൽ വിചാരണ Read more

മോദിയുടെ അമേരിക്ക സന്ദർശനം: ട്രംപുമായുള്ള കൂടിക്കാഴ്ച പ്രധാനം
Modi's US visit

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം ഈ മാസം 12, 13 തീയതികളിൽ. Read more

  വഖഫ് ബിൽ: എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ്
വയനാട് സിപിഎം യോഗത്തിലെ പ്രസംഗം: പോലീസ് പരാതി
Wayanad CPM Controversy

വയനാട് പനമരത്ത് നടന്ന സിപിഐഎം പൊതുയോഗത്തിലെ പ്രസംഗം വിവാദമായി. ജില്ലാ കമ്മിറ്റി അംഗം Read more

ട്രംപ് പ്ലാസ്റ്റിക് സ്ട്രോകളിലേക്ക് മടങ്ങുന്നു: ബൈഡന്റെ പരിസ്ഥിതി നയത്തിന് തിരിച്ചടി
Plastic Straws

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടലാസ് സ്ട്രോകൾ ഉപേക്ഷിച്ച് പ്ലാസ്റ്റിക് സ്ട്രോകളിലേക്ക് മടങ്ങാൻ Read more

മോദി-ട്രംപ് കൂടിക്കാഴ്ച: വ്യാപാരവും ക്വാഡും പ്രധാന ചർച്ചാ വിഷയങ്ങൾ
Modi-Trump Meeting

ഫെബ്രുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വാഷിംഗ്ടണിൽ Read more

Leave a Comment