Headlines

Politics

വിവാദങ്ങൾക്കിടയിൽ എഡിജിപി എംആർ അജിത് കുമാർ ക്ഷേത്ര ദർശനം നടത്തി

വിവാദങ്ങൾക്കിടയിൽ എഡിജിപി എംആർ അജിത് കുമാർ ക്ഷേത്ര ദർശനം നടത്തി

വിവാദങ്ങൾക്കിടയിലും എഡിജിപി എംആർ അജിത് കുമാർ ശത്രുസംഹാര വഴിപാട് നടത്തി. ഇന്ന് പുലർച്ചെ അഞ്ചോടെ കണ്ണൂർ മാടായിക്കാവിലെത്തിയാണ് അദ്ദേഹം വഴിപാട് നടത്തിയത്. തുടർന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും എഡിജിപി ദർശനം നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജരാജേശ്വര ക്ഷേത്രത്തിൽ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തിൽ ജലധാര, ക്ഷീരധാര, ആൾരൂപം, പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നീ വഴിപാടുകളും കഴിച്ചശേഷമാണ് എഡിജിപി മടങ്ങിയത്. ഈ സമയത്ത്, എഡിജിപിയും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലേയും തമ്മിലുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് ആർഎസ്എസ് നേതാവ് എ.ജയകുമാർ രംഗത്തെത്തി.

കേരളത്തിൽ ഇത് ആദ്യമായല്ല ഉന്നത ഉദ്യോഗസ്ഥർ ആർഎസ്എസ് നേതാക്കളെ കാണുന്നതെന്നും, മുൻപും നിരവധി പേർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാർ കൂട്ടിച്ചേർത്തു. ഈ വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം, ‘എഡിജിപി – ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’ എന്ന ആരോപണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവർത്തിച്ചിട്ടുണ്ട്.

Story Highlights: ADGP MR Ajith Kumar performs rituals at temples amid controversy over meeting with RSS leaders

More Headlines

കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന് ജനകീയ വിടവാങ്ങല്‍; ആയിരങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു
എഡിജിപിയെ മാറ്റാതെ സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കില്ല: കെ ടി അബ്ദുറഹിമാൻ
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്...
ലാസ് വേഗസിൽ ഡൊണാൾഡ് ട്രംപിന്റെ പടുകൂറ്റൻ നഗ്ന പ്രതിമ; വൈറലായി ചിത്രങ്ങൾ
ജമ്മു കശ്മീരിൽ മൗലവി 'റാം റാം' പറഞ്ഞ് അഭിവാദ്യം ചെയ്തു: യോഗി ആദിത്യനാഥ്
ബലാത്സംഗ കേസ്: സിദ്ദിഖിന്റെ വിഷയത്തിൽ പോലീസ് അതീവ ജാഗ്രത പുലർത്തുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
സിപിഐ എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ട്
സിപിഐ എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി കോ-ഓര്‍ഡിനേറ്ററായി പ്രകാശ് കാരാട്
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന

Related posts

Leave a Reply

Required fields are marked *