Headlines

Politics

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം പുതിയ തന്ത്രം പരീക്ഷിക്കുന്നു. പൊതുസ്വീകാര്യതയുള്ള സ്വതന്ത്രസ്ഥാനാർഥിയെ നിർത്താനാണ് പാർട്ടി ആലോചിക്കുന്നത്. നർത്തകി മേതിൽ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി ലഭിച്ചില്ലെങ്കിൽ യുവസ്ഥാനാർഥിയെ പരിഗണിക്കാനും പാർട്ടി തയ്യാറാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പാക്കുക സിപിഐഎമ്മിന് അഭിമാനപ്രശ്നമാണ്. പലതവണ കൈപൊള്ളിയതാണെങ്കിലും വീണ്ടും സ്വതന്ത്രരെ നിർത്തിയുള്ള പരീക്ഷണത്തിന് പാർട്ടി മുതിരുന്നത് ഈ സാഹചര്യത്തിലാണ്. സ്വീകാര്യതയുള്ള പാർട്ടി പശ്ചാത്തലമുള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ ഇടതുമുന്നണിക്ക് പാലക്കാട് വിജയിച്ചേ മതിയാകൂ. അതിനാൽ ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് പാർട്ടി നിർദേശം. അനുയോജ്യയായ സ്വതന്ത്രസ്ഥാനാർത്ഥിയെ ലഭിച്ചില്ലെങ്കിൽ ഒരു യുവ മുഖത്തെ പാർട്ടി പരീക്ഷിക്കും.

Story Highlights: CPIM considers fielding independent candidate in Palakkad by-election, exploring new strategies to secure victory.

More Headlines

കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന് ജനകീയ വിടവാങ്ങല്‍; ആയിരങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു
എഡിജിപിയെ മാറ്റാതെ സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കില്ല: കെ ടി അബ്ദുറഹിമാൻ
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്...
ലാസ് വേഗസിൽ ഡൊണാൾഡ് ട്രംപിന്റെ പടുകൂറ്റൻ നഗ്ന പ്രതിമ; വൈറലായി ചിത്രങ്ങൾ
വിവാദങ്ങൾക്കിടയിൽ എഡിജിപി എംആർ അജിത് കുമാർ ക്ഷേത്ര ദർശനം നടത്തി
ജമ്മു കശ്മീരിൽ മൗലവി 'റാം റാം' പറഞ്ഞ് അഭിവാദ്യം ചെയ്തു: യോഗി ആദിത്യനാഥ്
ബലാത്സംഗ കേസ്: സിദ്ദിഖിന്റെ വിഷയത്തിൽ പോലീസ് അതീവ ജാഗ്രത പുലർത്തുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
സിപിഐ എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ട്
സിപിഐ എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി കോ-ഓര്‍ഡിനേറ്ററായി പ്രകാശ് കാരാട്

Related posts

Leave a Reply

Required fields are marked *