കൂത്തുപ്പറമ്പ് വിപ്ലവത്തിനു ശേഷം പലപ്പോഴായി അധികാരത്തിൽ വന്ന പാർട്ടി പുഷ്പന് എപ്പോഴെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന ചോദ്യവുമായി നടൻ ജോയ് മാത്യു രംഗത്തെത്തി. പുഷ്പന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പോകുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിരുന്നോ എന്നും ജോയ് മാത്യു ചോദിക്കുന്നു. പണമായിരുന്നു തടസ്സമെങ്കിൽ പുഷ്പന്റെ ചികിത്സാർത്ഥം എന്ന് ഒരു ചെറിയ പ്രസ്താവനയെങ്കിലും നടത്തിയിരുന്നെങ്കിൽ ചരിത്രം മാറിയേനെയെന്നും പാർട്ടിക്കാർ അല്ലാത്തവർ പോലും പുഷ്പനെ തുണച്ചേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് പതിറ്റാണ്ട് തീർത്തും ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പാർട്ടി പ്രവർത്തകൻ മരണത്തിനു കീഴടങ്ങിയപ്പോൾ പാർട്ടിക്കാർക്കല്ലാത്തവർക്കും ശരിക്കും വിഷമം തോന്നിക്കാണുമെന്ന് ജോയ് മാത്യു പറഞ്ഞു. അധികാരത്തിനുവേണ്ടി ആരെയും കൂട്ടുപിടിക്കാവുന്ന അവസ്ഥ വന്നുചേർന്നപ്പോൾ കൂടെക്കൂട്ടിയത് ഒറ്റുകാരെയായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും അധികാരപ്രമത്തത തലക്ക് പിടിച്ചവർക്ക് തോന്നിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: Actor Joy Mathew questions CPM’s treatment of paralyzed party worker Pushpan in Facebook post