Headlines

Politics

പി.വി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കാൻ പൊലീസ് ഉത്തരവ്

പി.വി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കാൻ പൊലീസ് ഉത്തരവ്

മലപ്പുറം ജില്ലാ പൊലീസ് മേധാവി പി.വി അൻവർ എംഎൽഎയുടെ എടവണ്ണയിലെ വീടിന് സുരക്ഷയൊരുക്കാൻ ഉത്തരവിട്ടു. അൻവർ ഡിജിപിക്ക് നൽകിയ പരാതിയിൽ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

24 മണിക്കൂർ ഡ്യൂട്ടിക്ക് ഒരു ഓഫീസറെയും മൂന്ന് സിപിഒമാരെയും നിയോ​ഗിച്ചു. ഡിഎച്ച്ക്യൂവിൽ നിന്ന് രണ്ട് സേനാംഗങ്ങളെയും, നിലമ്പൂർ സബ് ഡിവിഷനിൽ നിന്ന് ഒരു ഓഫീസറെയും ഒരു സിപിഒയെയും, എടവണ്ണ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെയും നിർബന്ധമായും നിയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യണമെന്നാണ് ഉത്തരവ്. സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പിയുടെ ഉത്തരവിൽ പറയുന്നു.

Story Highlights: Malappuram District Police Chief orders security for MLA P.V. Anvar’s house in Edavanna following threat complaint

More Headlines

ലാസ് വേഗസിൽ ഡൊണാൾഡ് ട്രംപിന്റെ പടുകൂറ്റൻ നഗ്ന പ്രതിമ; വൈറലായി ചിത്രങ്ങൾ
വിവാദങ്ങൾക്കിടയിൽ എഡിജിപി എംആർ അജിത് കുമാർ ക്ഷേത്ര ദർശനം നടത്തി
ജമ്മു കശ്മീരിൽ മൗലവി 'റാം റാം' പറഞ്ഞ് അഭിവാദ്യം ചെയ്തു: യോഗി ആദിത്യനാഥ്
ബലാത്സംഗ കേസ്: സിദ്ദിഖിന്റെ വിഷയത്തിൽ പോലീസ് അതീവ ജാഗ്രത പുലർത്തുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
സിപിഐ എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ട്
സിപിഐ എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി കോ-ഓര്‍ഡിനേറ്ററായി പ്രകാശ് കാരാട്
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന
ഉന്നത ഉദ്യോഗസ്ഥരും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകൾ പുതുമയല്ലെന്ന് എ. ജയകുമാർ
പി വി അൻവറിന്റെ പരിപാടിയിൽ മാധ്യമപ്രവർത്തകർക്ക് മർദ്ദനം; എംഎൽഎയ്ക്കെതിരെ ഫോൺ ചോർത്തൽ കേസ്

Related posts

Leave a Reply

Required fields are marked *