പി വി അൻവറിനെതിരെ ശക്തമായ വിമർശനവുമായി സിപിഐഎം നേതാവ് ഇഎൻ മോഹൻ ദാസ്

നിവ ലേഖകൻ

E N Mohandas criticizes P V Anwar

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻ ദാസ് പി വി അൻവറിൻ്റെ ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞു. മുസ്ലീം വിരുദ്ധത ആരോപിച്ച് സിപിഐഎമ്മിനെ എതിർക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നതെന്ന് മോഹൻ ദാസ് ആരോപിച്ചു. തീവ്രവർഗീയ നിലപാട് സ്വീകരിച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് അൻവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലമ്പൂരിലെ വികസനത്തിന്റെ വേഗത കുറയാൻ കാരണം പി വി അൻവർ തന്നെയാണെന്ന് മോഹൻ ദാസ് ചൂണ്ടിക്കാട്ടി. വർഷത്തിൽ കുറച്ച് ദിവസം മാത്രമേ അൻവർ മണ്ഡലത്തിലുള്ളൂ എന്നും മിക്കപ്പോഴും വിദേശത്താണെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റെ ആദ്യ അഞ്ച് വർഷം സമ്പൂർണ പരാജയമായിരുന്നുവെന്നും, അൻവർ വർഗീയതയുടെ പന്തം കൊളുത്തി നാടിനെ കുട്ടിച്ചോറാക്കുകയാണെന്നും മോഹൻ ദാസ് കുറ്റപ്പെടുത്തി.

വിരോധം തീർക്കാൻ ആർഎസ്എസ് ചാപ്പ കുത്തുന്നത് തരം താണ പ്രവർത്തിയാണെന്ന് മോഹൻ ദാസ് പറഞ്ഞു. നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് പിവി അൻവറെന്നും, ആരുടേയും നമസ്കാരം തടഞ്ഞിട്ടില്ലെന്നും, മറിച്ച് നമസ്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ല, പൊതുപ്രവർത്തനമാണെന്നും മോഹൻ ദാസ് കൂട്ടിച്ചേർത്തു.

നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമത്തിൽ നിന്ന് അൻവർ പിൻമാറണമെന്നും, അൻവറിൻ്റെ സമ്മേളനത്തിൽ ആളുണ്ടാകുമെന്നും, പൊതുയോഗമാണെങ്കിൽ അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരോട് പോകണമെന്നോ പോകരുതെന്നോ നിർദ്ദേശം നൽകാറില്ലെന്നും മോഹൻ ദാസ് വ്യക്തമാക്കി.

Story Highlights: CPI(M) Malappuram district secretary E N Mohandas strongly criticizes P V Anwar’s allegations, accusing him of attempting to create communal polarization.

Related Posts
മലപ്പുറത്ത് മദ്യപാനികളുടെ ശല്യം ചോദ്യം ചെയ്തതിന് കാർ കത്തിച്ചു; പരാതി നൽകി ഡോക്ടർ
car set on fire

മലപ്പുറത്ത് മദ്യപാനികൾ ഹോൺ അടിച്ച് ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി. Read more

മലപ്പുറത്ത് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ രക്ഷയായി
petrol pump fire

മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂർ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. Read more

ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി
Othai Manaf murder case

മലപ്പുറം യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ Read more

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
wild elephant attack

മലപ്പുറം അകമ്പാടം അരയാട് എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജാർഖണ്ഡ് Read more

ബിജെപിക്ക് തിരിച്ചടി; ജില്ലാ നേതാവ് സിപിഐഎമ്മിലേക്ക്
BJP Pathanamthitta

പത്തനംതിട്ടയിൽ ബിജെപിക്ക് തിരിച്ചടി. ജില്ലാ കമ്മിറ്റി അംഗമായിരുന്ന കൊട്ടയേത്ത് ഹരികുമാർ പാർട്ടിയിൽ നിന്ന് Read more

മലപ്പുറത്ത് വ്യാജ പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
fake police kidnapping

മലപ്പുറത്ത് പോലീസ് വേഷത്തിലെത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേരെ വാഴക്കാട് പോലീസ് Read more

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് പൂട്ടി യുവാവിന്റെ പ്രതിഷേധം
panchayat office locked

മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ട് യുവാവിന്റെ പ്രതിഷേധം. കൊടിഞ്ഞി സ്വദേശിയായ ഒരു Read more

മലപ്പുറത്ത് മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവ്; ഒരു ലക്ഷത്തിലധികം രൂപ പിഴ
Malappuram rape case

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും 10,78,500 രൂപ Read more

ബിഹാർ തിരഞ്ഞെടുപ്പിൽ പണവും മസിൽ പവറും ഉപയോഗിച്ചെന്ന് എം.എ. ബേബി
Bihar election

ബിഹാർ തിരഞ്ഞെടുപ്പിൽ വ്യാപകമായി പണവും മസിൽ പവറും ഉപയോഗിച്ചെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി Read more

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; പി.എം. ശ്രീ വിഷയം ചർച്ചയായേക്കും
CPI(M) Politburo meeting

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പി.എം. ശ്രീ വിഷയം Read more

Leave a Comment