സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി വേണ്ടെന്ന് സിപിഐഎം പി.ബി യോഗം

നിവ ലേഖകൻ

CPIM General Secretary replacement

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് ധാരണയായി. പാർട്ടി സെന്ററിലെ പി. ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കാനും, ഏകോപനത്തിനായി കോർഡിനേറ്ററെ ചുമതലപ്പെടുത്താനുമാണ് തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ചർച്ചകളിൽ രണ്ട് നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞതിനാൽ താൽക്കാലിക സംവിധാനം മതിയെന്നും, ജനറൽ സെക്രട്ടറി പദവിയിൽ പുതിയൊരാൾ ഉടൻ വേണ്ടെന്നുമുള്ള നിർദേശമാണ് കേരള നേതാക്കൾ അടക്കമുള്ളവർ മുന്നോട്ട് വച്ചത്.

എന്നാൽ താൽക്കാലിക സംവിധാനം എന്നത് ഭരണഘടനയിൽ ഇല്ലെന്ന അഭിപ്രായവും ഉയർന്നു. ഏകോപനത്തിനായി മുതിർന്ന പി. ബി അംഗങ്ങളിൽ ഒരാളെ കോർഡിനേറ്ററായി ചുമതലപ്പെടുത്താനും തീരുമാനിച്ചു.

മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പേര് കോർഡിനേറ്റർ സ്ഥാനത്തേക്ക് ഉയർന്നു വന്നതായാണ് സൂചന. പൊളിറ്റ് ബ്യൂറോയുടെ നിർദേശം നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ വയ്ക്കും. കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകളിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

  വി.വി. രാജേഷിനെതിരെ പോസ്റ്റർ: പോലീസ് അന്വേഷണം

Story Highlights: CPIM PB meeting decides against immediate replacement for Sitaram Yechury as General Secretary

Related Posts
സിപിഐഎം സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും: സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ സ്വയം വിമർശനം
CPM organizational report

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ Read more

മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
Masappadi Case

മാസപ്പടി കേസിൽ സിപിഐഎം നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ ആക്രമിക്കാനാണ് ഈ നടപടിയെന്ന് എം Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

  മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്
സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിച്ചു
CPIM Party Congress

മധുരയിൽ സിപിഐഎം പാർട്ടി കോൺഗ്രസ് ആരംഭിച്ചു. ബിമൻ ബസു പതാക ഉയർത്തി. പ്രകാശ് Read more

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ
CPIM Party Congress

മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കും: പ്രകാശ് കാരാട്ട്
Waqf Bill

സി.പി.ഐ.എം വഖഫ് ബില്ലിനെ എതിർക്കുമെന്ന് പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി എല്ലാ Read more

വഖഫ് ബിൽ ചർച്ചയിൽ സിപിഐഎം എംപിമാർ പങ്കെടുക്കും
Waqf Bill

മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് ശേഷം സിപിഐഎം എംപിമാർ വഖഫ് ബിൽ ചർച്ചയിൽ Read more

  സിപിഐഎം നേതാവിന്റെ ഭീഷണി: വില്ലേജ് ഓഫീസർ സ്ഥലംമാറ്റം ആവശ്യപ്പെട്ടു
സിപിഐഎം നേതാവിന്റെ ഭീഷണി: നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് വില്ലേജ് ഓഫിസർ
CPIM threat

കെട്ടിടനികുതി അടയ്ക്കാൻ ആവശ്യപ്പെട്ടതിന് സിപിഐഎം നേതാവിൽ നിന്ന് ഭീഷണി നേരിട്ടതായി നാരങ്ങാനം വില്ലേജ് Read more

Leave a Comment