കേരളത്തിലെ പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമട കായലില് തുടക്കമായി. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള് ആവേശകരമായി അവസാനിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉടന് തന്നെ വള്ളംകളി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങളാണ് ഇന്ന് മത്സരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില് മന്ത്രിമാര്, എം.പിമാര്, എം.എല്.എമാര് തുടങ്ങിയവര് പങ്കെടുക്കും. ചുണ്ടന്വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും മാസ്ഡ്രില്ലിന് ശേഷം നടക്കും. വൈകീട്ട് 4 മണിക്ക് ശേഷമാണ് ചുണ്ടന്വള്ളങ്ങളുടെ ഫൈനല് നടക്കുക.
വൈകീട്ട് നാല് മുതലാണ് ഫൈനല് മത്സരങ്ങള് നടക്കുക. ആദ്യ നാല് ഹീറ്റ്സുകളില് നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില് മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് ഫൈനല് പോരാട്ടത്തിനിറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. വൈകീട്ട് 5.30ഓടെ മത്സരങ്ങള് പൂര്‍ത്തിയാകും. വള്ളംകളിയായതിനാല്‍ ഇന്ന് ആലപ്പുഴ ജില്ലയില് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Nehru Trophy boat race begins in Punnamada Lake with 74 boats competing in 9 categories