മൂന്നാം ലോക മഹായുദ്ധം ഉടൻ; അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍.

Anjana

നിലവിലെ ആഗോള സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലാണ് നമ്മള്‍ എന്ന് ബ്രസീലുകാരനായ അതോസ് സലാമേ മുന്നറിയിപ്പ് നല്‍കുന്നു. ജീവിച്ചിരിക്കുന്ന നൊസ്ട്രാഡമസ് എന്നറിയപ്പെടുന്ന ഈ നവയുഗ പ്രവാചകന്‍, അമേരിക്കയും ചൈനയും ഇരുഭാഗങ്ങളിലും അണിനിരന്ന് കൊണ്ടുള്ള ഒരു ലോകമഹായുദ്ധമാണ് പ്രവചിക്കുന്നത്. നേരത്തേ കോവിഡ്, ഇലോണ്‍ മസ്‌ക്കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കല്‍, എലിസബത്ത് രാജ്ഞിയുടെ മരണം എന്നിവ മുന്‍കൂട്ടി പ്രവചിച്ച വ്യക്തിയാണ് സലാമേ.

രണ്ട് പ്രധാന കാരണങ്ങളാണ് ഒരു ലോകമഹായുദ്ധത്തിലേക്ക് നയിക്കുന്നതെന്ന് സലാമേ പറയുന്നു. ആദ്യത്തേത്, തെക്കന്‍ ചൈന കടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. സമുദ്രാതിര്‍ത്തി സംബന്ധിച്ചും സൈനിക സാന്നിധ്യവുമായി ബന്ധപ്പെട്ടും ചൈനയും മറ്റ് വന്‍ശക്തികളുമായി നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. രണ്ടാമത്തേത്, ഒരു രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കുന്ന സൈബര്‍ ആക്രമണമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൈനീസ് വിപണിയുടെ വളര്‍ച്ചയും റഷ്യയുമായുള്ള അടുപ്പവും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുവെന്ന് സലാമേ ചൂണ്ടിക്കാട്ടുന്നു. ജപ്പാന്‍, തായ്വാന്‍, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളുടെ ശക്തി വര്‍ദ്ധനവും അമേരിക്കയുടെ സജീവ സാന്നിധ്യവും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇവിടെയുണ്ടാകുന്ന നേരിയ സംഘര്‍ഷങ്ങള്‍ പോലും വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

Story Highlights: Brazilian prophet Athos Salome predicts World War III between US and China, citing South China Sea tensions and cyber attacks as potential triggers.

Leave a Comment