Headlines

Politics

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍ എംഎല്‍എ

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍ എംഎല്‍എ

സിപിഐഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തി. മോഹന്‍ദാസിന് ആര്‍എസ്എസ് മനസ്സാണെന്നും ന്യൂനപക്ഷങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടുനിന്നുവെന്നുമാണ് അന്‍വറിന്റെ പ്രധാന ആരോപണം. നാളത്തെ പൊതുസമ്മേളനത്തില്‍ ഇതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും അന്‍വര്‍ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോഹന്‍ദാസിന് മുസ്ലിം വിരോധമാണെന്നും ആര്‍എസ്എസിന് വേണ്ടി രാപ്പകല്‍ പണിയെടുക്കുകയാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ തുറന്നടിച്ചു. ആര്‍എസ്എസ് ബന്ധം കാരണം ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സെക്രട്ടറിയെ മര്‍ദ്ദിക്കാന്‍ വരെ തുനിഞ്ഞതായും അന്‍വര്‍ ആരോപിച്ചു. 2021ല്‍ തന്നെ നിലമ്പൂരില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നിലമ്പൂരില്‍ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ന്നിരുന്നു. ഇതിനെ തള്ളി സിപിഐ രംഗത്തെത്തി. കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പി വി അന്‍വര്‍മായുള്ള ബന്ധം പാര്‍ട്ടി ഉപേക്ഷിച്ചതോടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് രൂക്ഷ പ്രതികരണം അന്‍വറിനെതിരെ നടത്തിയിരുന്നു. ഇതാണ് അന്‍വറിനെ ചൊടുപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

Story Highlights: PV Anvar MLA accuses CPM Malappuram District Secretary EN Mohandas of having RSS mindset and targeting minorities

More Headlines

കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റ സിപിഐഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു
പി വി അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: കെ കെ ശൈലജ
കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു; വെടിവയ്പ്പിൽ പരിക്കേറ്റ് ജീവിതകാലം മുഴുവൻ ശയ്യയിലായിരുന്നു
ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശവാദം
ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ച: ഡിവൈഎഫ്ഐയും സിപിഐയും രംഗത്ത്
ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും
നടിയുടെ ലൈംഗികാതിക്രമ പരാതി: വി എസ് ചന്ദ്രശേഖരനെ മുൻകൂർ ജാമ്യത്തിൽ വിട്ടയച്ചു
മുഹമ്മദ് റിയാസിനെ പ്രതിരോധിച്ച് മന്ത്രി വി ശിവൻകുട്ടി; അൻവറിനെതിരെ രൂക്ഷ വിമർശനം
ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ

Related posts

Leave a Reply

Required fields are marked *