Headlines

Accidents, Kerala News

ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷ: ശ്രുതിക്ക് പുതിയ വീടൊരുങ്ങുന്നു

ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷ: ശ്രുതിക്ക് പുതിയ വീടൊരുങ്ങുന്നു

വയനാട് പൊന്നടയിൽ ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് പുതിയ വീടൊരുങ്ങുന്നു. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. ടി സിദ്ദിഖ് എം.എൽ.എ വീടിന് തറക്കല്ലിട്ടതായി അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവരാണ് വീടിന് ധനസഹായം നല്‍കുന്നത്. നിർമാണത്തിന് 35 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അപകടത്തില്‍ പരുക്കേറ്റ ശ്രുതി കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് ഈ സഹായം എത്തുന്നത്. തറക്കല്ലിടുന്നത് ആംബുലൻസിലിരുന്നാണ് ശ്രുതി കണ്ടത്.

ഉരുൾപ്പൊട്ടലിൽ രക്ഷിതാക്കളേയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് വിവാഹത്തിനായി കരുതിവെച്ച പണവും ആഭരണങ്ങളും കൂടി നഷ്ടമായിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. രക്ഷിതാക്കളുടെ വിയോ​ഗത്തോട് പൊരുത്തപ്പെട്ടുവരുന്നതിനിടെയായിരുന്നു താങ്ങായ പ്രതിശ്രുത വരൻ ജെൻസന്റെ വാഹാനപകടത്തിലുള്ള മരണവും.

Story Highlights: T Siddique MLA lays foundation stone for Sruthi’s new house in Wayanad after tragic losses

More Headlines

കേരളത്തില്‍ വീണ്ടും എംപോക്‌സ്: യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം വൈകും; കുടുംബത്തിന് കൈമാറുന്നതും വൈകിയേക്കും
തൃശൂരിൽ ഞെട്ടിക്കുന്ന എടിഎം കൊള്ള: മൂന്നിടങ്ങളിൽ നിന്ന് 60 ലക്ഷം രൂപ കവർന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തേനിയില്‍ ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
അതിഥി അധ്യാപകർക്ക് സമയബന്ധിതമായി ശമ്പളം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറായി
ഇംഗ്ലണ്ടിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം; ഒക്ടോബർ 28ന് നടക്കും
കേരള സ്കൂൾ കായികമേള 2024: കൊച്ചിയിൽ വിപുലമായ സംഘാടനം
അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി' നോവലിന്റെ വ്യാജപതിപ്പ് നിർമ്മിച്ച പ്രതി അറസ്റ്റിൽ

Related posts

Leave a Reply

Required fields are marked *