72 ദിവസത്തെ തിരച്ചിലിനൊടുവിൽ അർജുന്റെ മൃതദേഹം കണ്ടെത്തി; നാളെ ബന്ധുക്കൾക്ക് കൈമാറും

നിവ ലേഖകൻ

Arjun body found Shiroor landslide

തീരാനോവായി അർജുൻ. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. ഇന്ന് നടക്കുന്ന ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം അർജുന്റെയാണെന്ന് സ്ഥിരീകരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പോസ്റ്റ്മോർട്ടം നടപടികളും ഇന്ന് പൂർത്തിയാക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂർണ ചെലവ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. 72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്തിയത്.

പന്ത്രണ്ട് മീറ്റർ താഴ്ചയിൽ നിന്നാണ് ക്രെയിൻ ഉപയോഗിച്ച് അർജുന്റെ ലോറി ഉയർത്തിയത്. എത്രയും വേഗം DNA പരിശോധന പൂർത്തിയാക്കി അർജുന്റെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അർജുന്റെ ട്രക്ക് രാവിലെ കരയ്ക്ക് കയറ്റും.

ഈ മാസം 20നാണ് ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിച്ചതോടെ ഷിരൂരിൽ മൂന്നാം ഘട്ട തിരച്ചിൽ പുനരാരംഭിച്ചത്. തെരച്ചിലിന്റെ ആദ്യ ദിനങ്ങളിൽ അർജുന്റെ ലോറിയുടെ ചില ഭാഗങ്ങളും തടിക്കഷണങ്ങളും ലഭിച്ചിരുന്നു. കോൺടാക്ട് പോയിന്റ് രണ്ടിൽ അർജുന്റെ ലോറി ഉണ്ടെന്ന് സ്കൂബാ ഡൈവർമാർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു.

  വോട്ട് ചോർത്തൽ കേസിൽ രാജ്യത്തെ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ബംഗാൾ സ്വദേശി

ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ലോറിയും ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. അർജുനൊപ്പം ഗംഗാവലി പുഴയിൽ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവർക്കായുള്ള തിരച്ചിൽ തുടരാനാണ് തീരുമാനം.

Story Highlights: Arjun’s body found after 72 days of search in Shiroor landslide, to be handed over to relatives

Related Posts
വോട്ട് ചോർത്തൽ കേസിൽ രാജ്യത്തെ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ബംഗാൾ സ്വദേശി
Karnataka vote theft

കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ വോട്ട് ചോർത്തൽ കേസിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. Read more

ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
Bengaluru crime news

ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
അടിമാലി കൂമ്പൻപാറയിലെ ദുരിതബാധിതർ സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ക്യാമ്പിൽ തുടരുന്നു
Adimali landslide victims

അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിൽ ദുരിതബാധിതർ ദുരിതാശ്വാസ ക്യാമ്പ് വിടാൻ തയ്യാറാകാതെ പ്രതിഷേധം തുടരുന്നു. Read more

അടിമാലി മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്ക് വീഴ്ചയെന്ന് റിപ്പോർട്ട്
Adimali landslide

അടിമാലിയിലെ മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനം. ടെക്നിക്കൽ കമ്മിറ്റി Read more

കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്; അറസ്റ്റ്
sexual assault case

കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികൾക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് Read more

അടിമാലി മണ്ണിടിച്ചിൽ: സന്ധ്യയുടെ ചികിത്സാ ചെലവ് എൻഎച്ച്എഐ വഹിക്കും
Adimali landslide

ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് നാഷണൽ ഹൈവേ അതോറിറ്റി Read more

അടിമാലി ദുരന്തം: കരാർ കമ്പനി തിരിഞ്ഞുനോക്കിയില്ല, സർക്കാർ സഹായം കിട്ടിയില്ലെന്ന് സന്ധ്യയുടെ സഹോദരൻ
Adimali landslide

അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ പരിക്കേറ്റ സന്ധ്യയുടെ കുടുംബവുമായി ദേശീയപാത കരാർ കമ്പനി അധികൃതർ Read more

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ
അടിമാലി മണ്ണിടിച്ചിൽ: പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി
Adimali landslide

അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. ഭർത്താവ് Read more

അടിമാലി മണ്ണിടിച്ചിൽ: റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്ന് സബ് കളക്ടർ
Adimali landslide

അടിമാലി മണ്ണിടിച്ചിലിനെക്കുറിച്ചുള്ള റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്ന് ദേവികുളം സബ് കളക്ടർ വി.എം. Read more

അടിമാലി മണ്ണിടിച്ചിൽ: മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് ഏറ്റെടുത്ത് നഴ്സിംഗ് കോളേജ്
Adimali landslide

അടിമാലിയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിംഗ് കോളേജ് ഏറ്റെടുക്കും. Read more

Leave a Comment