3-Second Slideshow

കാർഷിക നിയമങ്ങൾ: പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞ് കങ്കണ റണൗത്.

നിവ ലേഖകൻ

Kangana Ranaut farm laws statement

ന്യൂഡൽഹി: കർഷക സമരത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിൻവലിച്ച് നടിയും എം. പിയുമായ കങ്കണ റണൗത്. മാണ്ഡി എംപിയുടെ അഭിപ്രായത്തെ ബി. ജെ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിയും തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് കങ്കണ രംഗത്തെത്തിയത്. തന്റെ വ്യക്തിപരമായ നിലപാടായിരുന്നു അതെന്നും വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തിരിച്ചെടുക്കുകയാണെന്നും കങ്കണ റണൗത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വൻ പ്രക്ഷോഭങ്ങളെത്തുടർന്ന് മോദി സർക്കാരിന് പിൻവലിക്കേണ്ടി വന്ന കാർഷിക ബില്ലുകൾ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യവുമായി കങ്കണ റണൗത് എത്തിയത്. കർഷകർതന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്.

ഇതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. കോൺഗ്രസ് കർഷകർക്കൊപ്പമുണ്ടെന്നും മോദിയും അദ്ദേഹത്തിന്റെ എംപിമാരും എത്രശ്രമിച്ചാലും കാർഷിക ബില്ലുകൾ തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ‘ഞാൻ വെറുമൊരു സിനിമ താരം മാത്രമല്ല, ഒരു ബിജെപി പ്രവർത്തക കൂടിയാണെന്ന് സ്വയം ഓർമ്മിക്കേണ്ടിയിരിക്കുന്നു. അതിനാൽ എന്റെ അഭിപ്രായങ്ങൾ വ്യക്തിപരമായി മാത്രം കണക്കാക്കപ്പെടുകയില്ല.

  വഖഫ് നിയമഭേദഗതി: ദേശീയ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു

അത് എന്റെ പാർട്ടിയെ കൂടിയാണ് ബാധിക്കുക. അതിനാൽ എന്റെ അഭിപ്രായമോ, വാക്കുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ എന്റെ വാക്കുകൾ പിൻവലിക്കുന്നു’. കങ്കണ പറഞ്ഞു.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിൽ ബിജെപി നേതൃത്വം കങ്കണയെ ശാസിച്ചിരുന്നു. ഇത് പാർട്ടിയുടെ നിലപാടല്ലെന്ന് ബിജെപിക്ക് വിശദീകരണമിറക്കേണ്ടിയും വന്നിരുന്നു.

Story Highlights: Kangana Ranaut retracts statement on reintroducing farm laws, apologizes for personal views

Related Posts
രാഹുൽ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി ഭീഷണി: പാലക്കാട് സംഘർഷം
BJP Palakkad clash

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി പ്രവർത്തകർ ഭീഷണി മുഴക്കി. Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബിജെപി ഭീഷണി
Rahul Mamkootathil

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി രംഗത്ത്. പാലക്കാട് കാലുകുത്താൻ Read more

മുനമ്പം വിഷയം: ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു – മന്ത്രി പി. രാജീവ്
Munambam issue

മുനമ്പം വിഷയത്തിൽ ബിജെപിയുടെ നിലപാട് സങ്കീർണമാക്കുന്നതാണെന്ന് മന്ത്രി പി. രാജീവ്. വർഗീയ ധ്രുവീകരണത്തിന് Read more

  തമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ
മുനമ്പം വിഷയത്തിൽ ബിജെപി വഞ്ചന നടത്തിയെന്ന് കെ.സി. വേണുഗോപാൽ
Munambam Wakf Bill

മുനമ്പം വിഷയത്തിൽ ബിജെപി കല്ലുവെച്ച നുണ പ്രചരിപ്പിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. വഖഫ് Read more

മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ
Mallikarjun Kharge

ബിജെപിയും മോദിയും അംബേദ്കറുടെ ശത്രുക്കളാണെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. വനിതാ സംവരണ ബില്ലിൽ Read more

ഡൽഹിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിൽ ബിജെപിക്ക് പങ്കില്ലെന്ന് എം ടി രമേശ്
Delhi church procession

ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ ബിജെപിക്ക് Read more

ചെരുപ്പ് വീണ്ടും ധരിച്ച് അണ്ണാമലൈ; ഡിഎംകെ വിരുദ്ധ പ്രതിജ്ഞ പിൻവലിച്ചു
Annamalai sandals vow

ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പ് ധരിക്കില്ലെന്നായിരുന്നു അണ്ണാമലൈയുടെ പ്രതിജ്ഞ. പുതിയ അധ്യക്ഷന്റെ Read more

നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റു
Nainar Nagendran

മുതിർന്ന നേതാവ് നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റു. ചെന്നൈയിൽ നടന്ന Read more

  മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
തമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ
Nainar Nagendran

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രനെ നാമനിർദ്ദേശം ചെയ്തു. കെ. അണ്ണാമലൈക്കൊപ്പം Read more

വഖഫ് നിയമഭേദഗതി: ദേശീയ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു
Waqf Amendment

വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് ദേശീയ തലത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ബിജെപി. ഈ Read more

Leave a Comment