ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്താന്‍ എന്ന് വിളിക്കരുത്: സുപ്രീംകോടതി

Anjana

Supreme Court India Pakistan remarks

കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ശ്രീശാനന്ദയുടെ വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്താന്‍ എന്ന് വിളിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞത്, ഇത് രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നാണ്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കെ എസ് ഭരത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രണ്ട് വിവാദ പരാമര്‍ശങ്ങളെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്.

ന്യായാധിപന്‍ സ്വന്തം മുന്‍വിധികളെക്കുറിച്ച് ബോധവാനായിരിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ലിംഗ ഭേദത്തിനോ സമുദായത്തിനോ എതിരായ പരാമര്‍ശങ്ങള്‍ പക്ഷപാതപരമാകാതിരിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. നിലവില്‍ ഹൈക്കോടതി ജഡ്ജി കക്ഷി അല്ലാത്തതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്നും നടപടികള്‍ അവസാനിപ്പിക്കുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം. മൈസൂര്‍ റോഡ് മേല്‍പാലത്തിന് സമീപമുള്ള ഗതാഗതകുരുക്കിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജഡ്ജി ഈ പ്രസ്താവന നടത്തിയത്. സംഭവം വിവാദമായതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്. സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുന്‍വിധിയോടെ വ്യാഖ്യാനിക്കാവുന്നതോ ആയ അഭിപ്രായങ്ങള്‍ കോടതികളില്‍ നിന്നും ഉണ്ടാക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

Story Highlights: Supreme Court ends proceedings on Karnataka High Court judge’s controversial remarks, emphasizing no part of India should be called Pakistan

Leave a Comment