ഉന്നാവോ ബലാത്സംഗ കേസ്: അതിജീവിതയുടെ സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്രം

നിവ ലേഖകൻ

Unnao rape case CRPF security withdrawal

ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയ്ക്കും മറ്റ് 13 പേർക്കുമുള്ള സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്തിടെ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ അതിജീവിതയ്ക്ക് ഇനി ഭയക്കാനില്ലെന്ന റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ ഹർജി സമർപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിലെ പ്രതികളുടെയും അവരെെ പിന്തുണക്കുന്നവരുടെയും ഭാഗത്ത് നിന്ന് ഇപ്പോൾ അതിജീവിതക്കോ അവരുടെ അഭിഭാഷകർക്കോ ഭീഷണിയില്ലെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി ഹർജി ഫയലിൽ സ്വീകരിച്ച് കേസിലെ അതിജീവിത അടക്കമുള്ളവർക്ക് അഭിപ്രായം അറിയിക്കാൻ നോട്ടീസ് അയച്ചു. 2019 ഓഗസ്റ്റിൽ സുപ്രീം കോടതിയാണ് ഇവർക്ക് സിആർപിഎഫ് സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകിയത്.

അതിജീവിതയ്ക്ക് ഇനി വേണ്ട സുരക്ഷ സംസ്ഥാന പൊലീസ് നൽകണമെന്നാണ് ഇപ്പോൾ കേന്ദ്രം വാദിക്കുന്നത്. സിആർപിഎഫ് സംഘത്തിന് താമസ സൗകര്യമോ ശൗചാലയോ പൊലീസിൽ നിന്ന് ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. അതിജീവിതയും അവരുടെ ബന്ധുക്കളും സിആർപിഎഫ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും സഹകരിക്കാതിരിക്കുകയും ചെയ്യുന്നതായി ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കാതെ പല സ്ഥലത്തേക്കും പോകുന്നതായും, ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുക്കുമെന്നും സ്വയം മുറിവേൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കേസ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപം വൻ വിവാദമായതിന് പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ട് അതിജീവിതയ്ക്ക് സുരക്ഷയൊരുക്കിയത്. ഇതേ വർഷം മെയ് മാസത്തിലും സമാനമായ ആവശ്യം കേന്ദം ഉന്നയിച്ചിരുന്നെങ്കിലും സുപ്രീം കോടതി അത് തള്ളിയിരുന്നു.

Story Highlights: Centre seeks to withdraw CRPF security cover for Unnao rape survivor and 13 others, citing no threat in recent security assessment

Related Posts
ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേത്; സഹകരണ ബാങ്കുകളെ സഹായിക്കാനല്ലെന്ന് സുപ്രീം കോടതി
temple money

ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതാണെന്നും അത് സഹകരണ ബാങ്കുകളെ സമ്പന്നമാക്കാനുള്ളതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. Read more

വിസി നിയമനം: സര്ക്കാരിനും ഗവര്ണര്ക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം
VC appointments Kerala

ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമനത്തിൽ സർക്കാരും ഗവർണറും ഉടൻ സമവായത്തിലെത്തണമെന്ന് സുപ്രീം Read more

വിസി നിയമന കേസ് സുപ്രീം കോടതിയിൽ; സിസ തോമസിനെയും പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് ഗവർണർ
VC appointments

ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് Read more

സഞ്ചാർ സാഥി ആപ്പ് വേണ്ട; ഉത്തരവ് പിൻവലിച്ച് കേന്ദ്രസർക്കാർ
Sanchar Saathi App

മൊബൈൽ ഫോൺ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ നിർദേശിച്ച സഞ്ചാർ സാഥി ആപ്പ് വിവാദങ്ങൾക്കൊടുവിൽ പിൻവലിച്ചു. Read more

കേരളത്തിൽ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി; സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുത്
SIR procedures in Kerala

കേരളത്തിൽ എസ്ഐആർ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരെ Read more

ബ്രഹ്മോസ് മിസൈൽ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം; സുപ്രീം കോടതിയുടെ അനുമതി
BrahMos missile unit

ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം ലഭിക്കും. ഇതിനായി നെട്ടുകാൽത്തേരി തുറന്ന Read more

കേരളത്തിലെ തീവ്ര വോട്ടർപട്ടിക; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
Kerala SIR petitions

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് Read more

എസ്ഐആർ നടപടികൾ തടസ്സമില്ലാതെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
Kerala SIR process

കേരളത്തിലെ എസ്ഐആറിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. Read more

ഡിജിറ്റൽ തട്ടിപ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
digital arrest scams

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. തട്ടിപ്പിന് Read more

സുപ്രീം കോടതിയിൽ ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ
Supreme Court new rules

സുപ്രീം കോടതി നടപടികളിൽ ഇന്ന് മുതൽ നിർണായക മാറ്റങ്ങൾ. കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലും, Read more

Leave a Comment