ഷിരൂർ മണ്ണിടിച്ചിൽ: ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിൽ തിരച്ചിൽ തുടരുന്നു

Anjana

Shirur landslide search

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ ദൗത്യ സംഘത്തിന് നാല് സ്‌പോട്ടുകൾ അടയാളപ്പെടുത്തി നൽകിയിട്ടുണ്ട്. ഇതിൽ കരയിൽ നിന്ന് 132 മീറ്റർ അകലെയുള്ള CP4ൽ കൂടുതൽ ലോഹസാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ.

ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ CP4 സ്പോട്ടിൽ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല. പുഴയിൽ പതിച്ച ടാങ്കർ ലോറിയുടെ മഡ് ഗാർഡ് മാത്രമാണ് കണ്ടെത്തിയത്. CP4 കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതിനിടെ ഉത്തര കന്നഡ ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓരോ സ്‌പോട്ടിലും 30 മീറ്റർ ചുറ്റളവിൽ മണ്ണ് നീക്കം ചെയ്യാനാണ് തീരുമാനം. ശക്തമായ ലോഹ സാന്നിധ്യമുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞ സ്‌പോട്ട് ഫോറിലേക്ക് തിരച്ചിൽ വ്യാപിച്ചിട്ടും ഫലം നിരാശയാണ്.

Story Highlights: Search continues in Shirur landslide area, focusing on metal-detector spots

Leave a Comment