മെഗാസ്റ്റാര് മമ്മൂട്ടി വില്ലന് വേഷത്തിലെത്തുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്ത്ത പുറത്തുവന്നിരിക്കുകയാണ്. വിനായകന് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ്. ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്മിക്കുന്നത്. ഒക്ടോബറിൽ നാഗർകോവിലിലാണ് ചിത്രീകരണം നടക്കുക.
സംഗീതം സുഷിൻ ശ്യാമും ഛായാഗ്രഹണം റോബി വർഗീസ് രാജുമാണ് നിര്വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും വിനായകനും വീണ്ടും ഒന്നിക്കുന്നത്. ഇടിപ്പടം ടര്ബോയ്ക്ക് ശേഷം തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാന് മമ്മൂട്ടി ഒരുങ്ങുകയാണ്. നിലവില്, ബസൂക്കയാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.
ഒക്ടോബറിലെത്തിയേക്കുമെന്നാണ് സൂചന. ‘നമ്മള് ചെയ്യാത്ത റോളൊന്നുമില്ല ഭായ്’ എന്ന മാസ് ഡയലോഗോടെ എത്തിയ ബസൂക്കയുടെ ട്രെയിലര് വന് പ്രതീക്ഷയാണ് ആരാധകര്ക്ക് നല്കുന്നത്. അതേസമയം, മമ്മൂക്ക കഴിഞ്ഞ ദിവസം സോഷ്യല്മീഡിയയില് പങ്കുവെച്ച സ്റ്റൈലിഷ് ഫോട്ടോ വന്തോതില് വൈറലായിരുന്നു. തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെയുള്ള ‘സ്റ്റൈലന്’ ലുക്കിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്.
നടുവിരല് കൊണ്ട് കൂളിങ് ഗ്ലാസില് തൊട്ടുകൊണ്ടുള്ള പോസാണ് ഫോട്ടോയിലേത്. ആരാധകര് ഏറ്റെടുത്ത ഫോട്ടോ സോഷ്യല്മീഡിയയില് വന് തോതില് പ്രചരിക്കപ്പെട്ടു.
ALSO READ |
ഏപ്രിൽ 11ന് പൈങ്കിളി, ബാഡ് ബോയ്സ്, പ്രാവിൻകൂട് ഷാപ്പ്, ഛാവ എന്നീ നാല് Read more
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. Read more
ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മരണമാസ്സ്. ബേസിൽ ജോസഫ്, Read more
മമ്മൂട്ടി നായകനായ 'ബസൂക്ക' ഏപ്രിൽ 10 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഡീനോ Read more
പുതുമുഖ സംവിധായകൻ ഡിനോ ഡെന്നിസിന്റെ 'ബസൂക്ക' എന്ന ചിത്രത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ Read more
ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more
ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more
ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more
മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more
സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more