പ്രഭാത ഭക്ഷണം ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ ജീവിതത്തിന്റെ തിരക്കിനിടയിൽ ചിലർ പ്രാതൽ ഒഴിവാക്കാറുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ എന്ത് തിരക്കിന്റെ പേരിലായാലും പ്രാതൽ ഒഴിവാക്കാതിരിക്കുക.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. അൾസർ, അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കൽ, ടൈപ്പ് 2 പ്രമേഹം, ടെൻഷൻ, പിരിമുറുക്കം, രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർധിക്കും. ദിവസം മുഴുവൻ ഉത്സാഹക്കുറവും മന്ദതയും അനുഭവപ്പെടും. കാലക്രമേണ ഓർമ്മക്കുറവും ഉണ്ടാകാം. വിദ്യാർത്ഥികളുടെ പഠനമികവിനെയും ഇത് ബാധിക്കും. ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർക്ക് ഉദ്ദേശിക്കുന്ന ഫലം കിട്ടാതെ പലതരം ആരോഗ്യപ്രശ്നങ്ങളും അമിതവണ്ണവും ഉണ്ടാകാം.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും സാധാരണമാണ്. അതിനാൽ സമീകൃതാഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ ഉണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ചായയും കാപ്പിയും അധികം കഴിക്കാതിരിക്കുക. ലഘു പാനീയങ്ങളും സ്നാക്സും കഴിച്ച് ഉച്ചവരെ കാത്തിരിക്കുന്നതും, പിന്നീട് പ്രാതലും ഉച്ചഭക്ഷണവും ഒരുമിച്ച് കഴിക്കുന്നതും ആരോഗ്യകരമല്ല. വൈകുന്നേരം വരെ വയറു നിറച്ച് ഇരുന്ന ശേഷം വൈകിട്ട് കട്ടിയിൽ കഴിക്കുന്നതും ഗുണകരമല്ല.
Story Highlights: Skipping breakfast can lead to various health issues including ulcers, bone health deterioration, and increased risk of Type 2 diabetes.