Headlines

Business News, Tech

എഐ തൊഴിൽ ഇല്ലാതാക്കില്ല; ആശങ്ക വേണ്ടെന്ന് ഓപ്പൺ എഐ മേധാവി

എഐ തൊഴിൽ ഇല്ലാതാക്കില്ല; ആശങ്ക വേണ്ടെന്ന് ഓപ്പൺ എഐ മേധാവി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും എന്നാൽ തൊഴിൽ ഇല്ലാതാക്കില്ലെന്നും ഓപ്പൺ‌ എഐ മേധാവി സാം ഓൾ‌ട്ട്മാൻ പറയുന്നു. എഐ വഴി എത്തുന്ന മാറ്റങ്ങളിൽ പൊരുത്തപ്പെടാൻ കഴിയുമെന്നും മുൻ കാലങ്ങളിലേത് പോലെ സാങ്കേതിക വിദ്യകളോട് പൊരുത്തപ്പെട്ടത് പോലെ ഇതിലും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐ എല്ലാവരുടെയും ജീവിതത്തെ ഇപ്പോഴുള്ളതിനേക്കാൾ മെച്ചപ്പെടുത്തുമെന്നും ഓൾട്ട്മാൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചില ജോലികൾക്ക് പകരം എഐ എത്തുമ്പോൾ മനുഷ്യന് കൂടുതൽ ജോലികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും കഴിവുകൾ വർധിപ്പിക്കാനും കഴിയുമെന്ന് ഓപ്പൺ എഐ മേധാവി അഭിപ്രായപ്പെട്ടു. എഐ തൊഴിൽ രം​ഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രതികൂലമോ അനുകൂലമോ ആകാമെന്നും എന്നാൽ തൊഴിൽ‌ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാവർക്കും ലഭ്യമാകണമെന്നും എഐ കഴിവുറ്റതാകുമെന്നും ഓൾട്ട്മാൻ പറഞ്ഞു.

എഐ ഉണ്ടാക്കുന്ന അപകടസാധ്യതകൾ മറികടക്കാൻ അതിന്റെ നേട്ടങ്ങൾ പരമാവധിയാക്കാൻ കഴിയണമെന്ന് സാം ഓൾട്ട്മാൻ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ അസമത്വങ്ങൾ ഒഴിവാക്കാൻ എഐയുടെ നേട്ടങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് കഥകളായിരുന്ന നേട്ടങ്ങൾ കൈവരിക്കാൻ എഐ വഴി സാധിക്കുമെന്നും ഓപ്പൺ എഐ മേധാവി പ്രതീക്ഷ പ്രകടിപ്പിച്ചു.

Story Highlights: OpenAI CEO Sam Altman assures AI won’t eliminate jobs, but will transform the workforce and improve lives.

More Headlines

മോട്ടോർ വാഹന വകുപ്പിന് 20 പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു
കേരളത്തിൽ ആംബുലൻസുകൾക്ക് താരിഫ് നിശ്ചയിച്ച് സർക്കാർ; ഇന്ത്യയിൽ ആദ്യം
ട്വന്റി ഫോർ ന്യൂസിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം; യുഎൻ സംഭവങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി
സ്വർണവില വീണ്ടും റെക്കോഡ് തിരുത്തി; ഒരു പവന് 56,000 രൂപ
അജ്ഞാത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ നിയന്ത്രിക്കാൻ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ
ആപ്പിൾ ഉപകരണങ്ങൾ അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദേശം
ഐസിഫോസ് സംഘടിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഒക്...
വൈദ്യുതി മുടങ്ങി നിശ്ചിത സമയത്തിനകം പുനഃസ്ഥാപിക്കാതിരുന്നാൽ നഷ്ട്ടപരിഹാരം..!!
എഐയുടെ വളർച്ച: മനുഷ്യരാശിക്ക് ഭീഷണിയോ?

Related posts

Leave a Reply

Required fields are marked *