Headlines

Business News

സ്വർണവില വീണ്ടും റെക്കോഡ് തിരുത്തി; ഒരു പവന് 56,000 രൂപ

സ്വർണവില വീണ്ടും റെക്കോഡ് തിരുത്തി; ഒരു പവന് 56,000 രൂപ

സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും സർവകാല റെക്കോഡ് തിരുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 56,000 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കൂടി 7,000 രൂപയായി. ഈ മാസം മാത്രം ഒരു പവന് 2,640 രൂപയാണ് വർധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ വർഷം സെപ്റ്റംബർ 24-ന് ഒരു പവൻ സ്വർണത്തിന് 43,960 രൂപയായിരുന്നു വില. ഒരു വർഷം കൊണ്ട് 12,040 രൂപയാണ് വർധിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കിൽ അര ശതമാനം കുറച്ചതോടെയാണ് സ്വർണ വിലക്കയറ്റം തുടങ്ങിയത്.

പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചതോടെ മറ്റ് നിക്ഷേപങ്ങളേക്കാൾ സുരക്ഷിതമാണെന്ന തോന്നലിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് ഡിമാൻഡ് വൻ തോതിൽ വർധിപ്പിക്കുകയാണ്. ഇതാണ് വില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് പോകാൻ കാരണം. സ്വർണവിലയിലെ ഈ വർധനവ് നിക്ഷേപകരെയും വിപണിയെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Story Highlights: Gold price hits all-time high for second consecutive day, rising by 160 rupees per sovereign to reach 56,000 rupees

More Headlines

കേരളത്തിൽ ആംബുലൻസുകൾക്ക് താരിഫ് നിശ്ചയിച്ച് സർക്കാർ; ഇന്ത്യയിൽ ആദ്യം
ട്വന്റി ഫോർ ന്യൂസിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം; യുഎൻ സംഭവങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി
എഐ തൊഴിൽ ഇല്ലാതാക്കില്ല; ആശങ്ക വേണ്ടെന്ന് ഓപ്പൺ എഐ മേധാവി
വൈദ്യുതി മുടങ്ങി നിശ്ചിത സമയത്തിനകം പുനഃസ്ഥാപിക്കാതിരുന്നാൽ നഷ്ട്ടപരിഹാരം..!!
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു; ഒരു പവന് 55,840 രൂപ
ബംഗളൂരു ഓട്ടോ ഡ്രൈവറുടെ 'സ്മാർട്ട്' യുപിഐ പേയ്മെന്റ് രീതി വൈറലാകുന്നു
കിയ ഇവി9 ഇലക്ട്രിക് എസ്‌യുവി, കാർണിവൽ എംപിവി എന്നിവ ഒക്ടോബർ 3-ന് ഇന്ത്യയിൽ അവതരിപ്പിക്കും
തിരുപ്പതി ലഡ്ഡു വിവാദം: അമുൽ നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് കമ്പനി
സി വി റപ്പായിയുടെ ആത്മകഥ 'എ ടെയിൽ ഓഫ് ടു ജേർണീസ്' ദോഹയിൽ പ്രകാശനം ചെയ്തു

Related posts

Leave a Reply

Required fields are marked *