ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം: 492 പേർ കൊല്ലപ്പെട്ടു, 1645 പേർക്ക് പരുക്കേറ്റു

Anjana

Israeli airstrikes Lebanon

ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടുന്നു. 1645 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. 2006-ലെ ഇസ്രയേൽ-ഹിസ്ബുല്ല യുദ്ധത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.

ദക്ഷിണ ലെബനോനിൽ തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല ആയുധങ്ങൾ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. എന്നാൽ ഇസ്രയേൽ വംശഹത്യയാണ് നടത്തുന്നതെന്ന് ലെബനൻ പ്രതികരിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചു. തുടർന്ന് വടക്കൻ ഇസ്രയേലിൽ 300-ഓളം റോക്കറ്റുകൾ അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലെബനനിലെ ബെകാ വാലിയിൽ വൻ തോതിൽ ആക്രമണം നടത്താൻ ഇസ്രയേൽ പദ്ധതിയിടുന്നതായി സൈനിക വക്താവ് ഡാനിയേൽ ഹാഗറി അറിയിച്ചു. സ്ഥിതിഗതികൾ അപകടകരമായ നിലയിൽ തുടരുന്നതിനാൽ നയതന്ത്ര ശ്രമങ്ങളോട് സഹകരിക്കാൻ ലെബനനിലെ യുഎൻ കോർഡിനേറ്റർ അഭ്യർത്ഥിച്ചു.

Story Highlights: Israeli airstrikes in Lebanon kill 492, including 35 children and 58 women, in deadliest attack since 2006 war

Leave a Comment