മലയാള സിനിമയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജിന്റെ ഒന്നാം ചരമവാര്‍ഷികം

Anjana

KG George Malayalam cinema

മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്നാണ്. ചലച്ചിത്രകലയെ അടിമുടി നവീകരിച്ച അദ്ദേഹത്തെപ്പോലെ മറ്റൊരു മലയാള സംവിധായകനില്ല. കാലം കഴിയുന്തോറും അതിശയിപ്പിക്കുന്ന കെ ജി ജോര്‍ജിനെപ്പോലൊരു മാസ്റ്റര്‍ ക്രാഫ്റ്റുമാനെ മലയാള സിനിമ വേറെ ജന്മം നല്‍കിയിട്ടില്ല. മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്നവര്‍ക്ക് സ്വന്തം നിലക്ക് പിന്തുടരാവുന്ന ഒരു പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കെ ജി ജോര്‍ജ് സിനിമകളെന്നാണ് പറയാറുള്ളത്.

1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ കെ ജി ജോര്‍ജ്, രാമു കാര്യാട്ടിനൊപ്പം പ്രവർത്തിക്കാനാരംഭിച്ചു. സ്വപ്നാടനം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ഒരു മാനസികരോഗിയുടെ കാ‍ഴ്ചകളിലൂടെയും ഉള്‍ക്കാ‍ഴ്ചകളിലൂടെയുമുള്ള ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റ‍വും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി. ആഖ്യാനത്തിലും ആവിഷ്കാരത്തിലും കെ ജി ജോര്‍ജിന് മലയാള സിനിമയില്‍ ഒരു താരതമ്യമില്ല. ഒന്നിനൊന്ന് വ്യത്യസ്തമാണ് ജോര്‍ജിന്‍റെ പതിനെട്ടു സിനിമകളും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ, സൈക്കോളജിക്കല്‍ സിനിമ, ഫെമിനിസ്റ്റ് സിനിമ, ക്യാമ്പസ് സിനിമ, കോമഡി സിനിമ എന്നിവയ്ക്കെല്ലാം തുടക്കമിട്ടത് കെജി ജോര്‍ജാണ്. യവനിക, ഇരകള്‍, മേള, മറ്റൊരാള്‍, ലേഖയുടെ മരണം ഫ്ലാഷ് ബാക്ക്, കോലങ്ങള്‍, ഈ കണ്ണി കൂടി, പഞ്ചവടിപ്പാലം തുടങ്ങിയവ ഒരാള്‍ സംവിധാനം ചെയ്താതാണെന്ന് വിശ്വസിക്കാനാവാത്ത സിനിമകളാണ്. മലയാള സിനിമയെ സാഹിത്യഭാഷയില്‍ നിന്ന് ദൃശ്യഭാഷയിലേക്ക് മോചിപ്പിച്ചതും കെ ജി ജോര്‍ജാണ്. ഓരോ കാ‍ഴ്ചയിലും ഓരോ തരം അനുഭവങ്ങളും അല്‍ഭുതങ്ങളുമാണ് ഇന്നും ജോര്‍ജിന്‍റെ സിനിമകള്‍.

Story Highlights: Remembering KG George: The master craftsman of Malayalam cinema on his first death anniversary

Leave a Comment