Headlines

Politics

എം എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍; മകള്‍ ആശ പ്രതിഷേധിച്ചു

എം എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍; മകള്‍ ആശ പ്രതിഷേധിച്ചു

എറണാകുളം ടൗണ്‍ഹാളില്‍ സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ അന്ത്യയാത്രക്കിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനിരിക്കെ ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് തടഞ്ഞു. ഫ്രീസറില്‍ കെട്ടിപ്പിടിച്ച് കിടന്ന് പ്രതിഷേധിച്ച ആശയെയും മകന്‍ മിലന്‍ ലോറന്‍സിനെയും ബന്ധുക്കള്‍ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് മൃതദേഹം കൊണ്ടുപോയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം മൃതദേഹം തത്കാലം വൈദ്യപഠനത്തിന് വിട്ടുനല്‍കരുതെന്നും മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നുമാണ് തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവര്‍ത്തകരോട് ആശ കയര്‍ത്തു. സിപിഐഎം മൂര്‍ദാബാദെന്ന് വിളിച്ചുപറഞ്ഞ ആശ മൃതദേഹം നീക്കുന്നത് തടയാന്‍ ശ്രമിച്ചു. ബന്ധുക്കള്‍ ഇടപെട്ട് ആശയെ ബലമായി നീക്കിയെങ്കിലും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. തര്‍ക്കത്തിനിടെ ഉന്തും തള്ളും ഉണ്ടായതോടെ ആശ നിലത്തുവീഴുന്ന സ്ഥിതിയുമുണ്ടായി.

മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുമെന്ന് ജീവിച്ചിരുന്നപ്പോള്‍ പിതാവ് പറഞ്ഞിട്ടില്ലെന്ന് ആശ വാദിച്ചു. എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനമെന്ന് മകന്‍ സജീവ് പറഞ്ഞു. ലോറന്‍സ് ഇടവകയിലെ അംഗത്വം കളഞ്ഞിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെന്നും ആശ ചൂണ്ടിക്കാട്ടി. പള്ളിയില്‍ സംസ്‌കരിക്കണമെന്നാണ് ആശയുടെ ആവശ്യം.

Story Highlights: Dramatic scenes unfold at funeral of CPIM leader M M Lawrence as daughter protests body’s transfer to medical college

More Headlines

തൃശൂര്‍ പൂരം വിവാദം: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്
സോണിയാഗാന്ധിക്ക് പണം വകമാറ്റിയെന്ന കങ്കണയുടെ ആരോപണം: തെളിവ് ഹാജരാക്കാൻ കോൺഗ്രസ് വെല്ലുവിളി
പി വി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
എം എം ലോറൻസിന്റെ മകളെക്കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു
എം എം ലോറന്‍സിന്റെ മൃതദേഹം: മെഡിക്കല്‍ കോളജിന് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി
പിവി അൻവറിന്റെ പ്രസംഗത്തിൽ അതൃപ്തി; വിമർശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ
വനം വകുപ്പിനെതിരെ ശക്തമായ വിമർശനവുമായി പിവി അൻവർ എംഎൽഎ; മന്ത്രി എകെ ശശീന്ദ്രനെയും വിമർശിച്ചു
ആതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു; കെജ്രിവാളിന്റെ മടങ്ങിവരവിനായി കസേര ഒഴിച്ചിട്ടു
വേണാട് എക്സ്പ്രസ് സംഭവം: അന്വേഷണം നടത്തുമെന്ന് റെയിൽവേ; മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു

Related posts

Leave a Reply

Required fields are marked *