ലൈംഗിക പീഡനക്കേസില് നടന് ജയസൂര്യ സമര്പ്പിച്ച മുന്കൂര് ജാമ്യഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം. പരാതിയില്‍ പറയുന്ന ദിവസങ്ങളില് ഷൂട്ടിങ് നടന്നിട്ടില്ലെന്നും വിദേശത്തായതിനാല് എഫ്ഐആര് കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. ഹര്ജിയില് കോടതി സര്ക്കാരിനോട് നിലപാട് തേടിയിരുന്നു.
നിലവില് രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന് ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള് രജിസ്റ്റര് ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനുകളിലാണ് ഈ കേസുകള് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
സെക്രട്ടേറിയേറ്റില് സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്. സെക്ഷന് 354,354 എ, 509 എന്നീ വകുപ്പുകള് ചുമത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ജയസൂര്യ കഴിഞ്ഞ 19ന് നാട്ടില് തിരിച്ചെത്തിയിരുന്നു.
Story Highlights: Actor Jayasurya’s anticipatory bail plea in sexual harassment case to be considered by High Court today