യൂട്യൂബ് ക്രിയേറ്റർമാർക്കായി ‘കമ്മ്യൂണിറ്റീസ്’ എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ്. ക്രിയേറ്റർമാരും ആരാധകരും തമ്മിലുള്ള ബന്ധവും അടുപ്പവും വർധിപ്പിക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. യൂട്യൂബ് ചാനലുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിലൂടെ ക്രിയേറ്റർമാർക്ക് തങ്ങളുടെ ആരാധകരോടും കാഴ്ചക്കാരോടും നേരിട്ട് സംവദിക്കാനുള്ള അവസരം ലഭിക്കും.
സബ്സ്ക്രൈബർമാർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുക. കാഴ്ചക്കാർക്കും ക്രിയേറ്റർ കമ്മ്യൂണിറ്റിയിൽ കണ്ടന്റുകൾ ഷെയർ ചെയ്യാനാകും. ചിത്രങ്ങൾ, വീഡിയോകൾ, ടെക്സ്റ്റ് എന്നിവ ഉപയോഗിച്ച് ക്രിയേറ്ററുമായും മറ്റ് കാഴ്ചക്കാരുമായും ആശയവിനിമയം നടത്താൻ സാധിക്കും. എന്നാൽ കണ്ടന്റിന്റെ നിയന്ത്രണം ക്രിയേറ്റർമാർക്ക് തന്നെയായിരിക്കും.
ഈ വർഷം അവസാനത്തോടെ കൂടുതൽ ആളുകളിലേക്ക് കമ്മ്യൂണിറ്റീസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസ്കോര്ഡ്, റെഡ്ഡിറ്റ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകൾ പോലെ ആരാധകരുമായി സംവദിക്കാൻ ക്രിയേറ്റര്മാര്ക്ക് അവസരം നൽകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Story Highlights: YouTube launches ‘Communities’ platform for creators to interact with fans