Headlines

Education

യുപിഎസ്സി സിഡിഎസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 8,796 പേർ വിജയിച്ചു

യുപിഎസ്സി സിഡിഎസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 8,796 പേർ വിജയിച്ചു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിഡിഎസ് 2 (Combined Defence Services Examination) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക രേഖകള്‍ പ്രകാരം 8,796 പേര്‍ പരീക്ഷ വിജയിച്ചു. വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സിഡിഎസ് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ എഴുതിയവർക്ക് ഫലം ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആര്‍മി ഒന്നാം ഓപ്ഷനായി നല്‍കിയ, പരീക്ഷയില്‍ ജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ https://www.joinindianarmy.nic വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പരീക്ഷാ ഫലം അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, ഹോം പേജില്‍ നല്‍കിയിട്ടുള്ള UPSC CDS 2 Written test result pdf എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

സ്ക്രീനില്‍ കാണുന്ന പിഡിഎഫില്‍ നിങ്ങളുടെ റോള്‍ നമ്പറുണ്ടോയെന്ന് പരിശോധിക്കുക. ഭാവി ആവശ്യങ്ങള്‍ക്കായി പിഡിഎഫിന്റെ പകര്‍പ്പ് സൂക്ഷിക്കുക. മാര്‍ക്ക് ഷീറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Story Highlights: UPSC releases CDS 2 exam results, 8,796 candidates qualify for interview

More Headlines

വെസ്റ്റേണ്‍ റെയില്‍വേയില്‍ 5,066 അപ്രന്റിസ് ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ...
ന്യൂസിലാൻഡിലേക്കുള്ള അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റിൽ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം
ഇന്ത്യൻ റെയിൽവേയിൽ 3445 ഒഴിവുകൾ: ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക് തസ്തികകളിലേ...
കേരള നീറ്റ് യുജി 2024: രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷൻ സമയപരിധി നീട്ടി
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍; മൊബൈല്‍ ഫോണ്‍ വിവാദം കാരണമെന്ന് ...
സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ ഡിസംബര്‍ 15-ലേക്ക് മാറ്റി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് NMMS സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ് പാസായവര്‍ക്ക് തമിഴ്‌നാട് ആദായനികുതി വകുപ്പില്‍ അവസരം; 25 ഒഴിവുകള്‍
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ മെഡിക്കൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

Related posts

Leave a Reply

Required fields are marked *