ഷിരൂർ ദൗത്യം 10 ദിവസം കൂടി നീട്ടി; ഈശ്വർ മാൽപെ പിന്മാറിയെങ്കിലും തിരച്ചിൽ തുടരും

Anjana

Shiroor mission extension

ഷിരൂർ ദൗത്യവുമായി ബന്ധപ്പെട്ട് ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തതിന്റെ കാരണം വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് അവർ വിശദീകരിച്ചു. തിരച്ചിൽ ദൗത്യത്തിൽ തീരുമാനമെടുക്കുന്നത് എസ്പി ആണെന്നും എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവ തിരച്ചിലിന്റെ ഭാഗമാകുമെന്നും ആവശ്യമെങ്കിൽ നേവിയുടെ സഹായം തേടുമെന്നും കളക്ടർ വ്യക്തമാക്കി.

ഷിരൂരിലെ തിരച്ചിൽ ദൗത്യം 10 ദിവസത്തേക്ക് കൂടി നീട്ടിയതായി ജില്ലാ കളക്ടർ ഔദ്യോഗികമായി അറിയിച്ചു. മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാർ നൽകിയിരുന്നതെങ്കിലും, കാര്യമായ ഫലം ലഭിക്കാത്തതിനാലാണ് ദൗത്യം നീട്ടിയത്. ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്നും കളക്ടർ സൂചിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ഷിരൂരിലെ മുന്നോട്ടുള്ള ദൗത്യത്തിനായി മേജർ ഇന്ദ്രബാലിന്റെ സഹായം തേടുമെന്നും തിരച്ചിൽ തുടരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി. നാളെ റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിൽ എത്തുമെന്നും അഞ്ചു ഡൈവർമാർ അടിത്തട്ടിൽ പരിശോധന നടത്താൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഈശ്വർ മാൽപയെ ഇല്ലെങ്കിലും തിരച്ചിൽ നടത്താനാകുമെന്നും മണ്ണ് നീക്കം പുനരാരംഭിച്ചുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്ന മാൽപെയുടെ നിലപാടിനോട് വിയോജിപ്പില്ലെങ്കിലും ജില്ലാ ഭരണകൂടത്തെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Shiroor mission extended for 10 days, search to continue with official systems after Eshwar Malpe’s withdrawal

Leave a Comment